അടിവാരം (കോഴിക്കോട്): ( www.truevisionnews.com ) താമരശ്ശേരി ചുരത്തിന് സമീപം അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. റോഡിലെ കുഴികൾ കാരണം ഓരം ചേർന്ന് പോയ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്.
കാറിൽ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. വയനാട്ടിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മേൽമുറി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
തോട്ടിലേക്ക് മറിഞ്ഞ കാർ കുത്തനെ നിൽക്കുകയായിരുന്നു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. റോഡിലെ കുഴികൾ വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയായി മാറുകയാണ്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
#Accident #Thamarassery #Adivaram #car #fell #into #stream