#Arjunfamily | അർജുന്റെ കുടുംബത്തിനുനേരേയുള്ള സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി

#Arjunfamily | അർജുന്റെ കുടുംബത്തിനുനേരേയുള്ള സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി
Oct 5, 2024 08:36 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.

മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലിൽ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിൾ കമ്പനിക്ക് കോഴിക്കോട് സൈബർ പോലീസ് കത്തെഴുതി.

ഇ-മെയിൽ വിലാസം, ഫോൺനമ്പറുകൾ, ഐ.പി. വിലാസങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിൽനിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോറിയുടമ മനാഫിന്റെ പേരിലും കേസെടുത്തിരുന്നെങ്കിലും അർജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന വീഡിയോയൊന്നും ഇട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എന്നാൽ, കുടുംബം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീഡിയോകൾ ഒഴിവാക്കിയില്ലെന്നതും അതിൽ മറ്റുള്ളവർക്ക് അധിേക്ഷപകരമായ സന്ദേശങ്ങളിടാൻ അവസരമുണ്ടാക്കിയെന്നതും കുറ്റമായാണ് പോലീസ് കാണുന്നത്.

അർജുന്റെ സഹോദരി കമ്മിഷണർ ടി. നാരായണന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് ചേവായൂർ പോലീസ് കേസെടുത്തത്. സാമുദായികസ്പർധ സൃഷ്ടിക്കുന്നതും കലാപത്തിന് സാധ്യതയൊരുക്കുന്നതുമായ സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്.

#Cyber #​​attack #Arjun #family #Action #against #six #YouTubers #and #many #who #commented

Next TV

Related Stories
 #drug  | ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

Oct 5, 2024 10:41 AM

#drug | ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

പ്രതി മാജിക്‌ മഷ്‌റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ്...

Read More >>
#TPChandrasekaran | ടി.പി ചന്ദ്രശേഖരൻ വധം: വ്യാജ സിം കാർഡ് കേസിൽ  അഞ്ച്  പ്രതികളെ വെറുതെവിട്ടു

Oct 5, 2024 10:18 AM

#TPChandrasekaran | ടി.പി ചന്ദ്രശേഖരൻ വധം: വ്യാജ സിം കാർഡ് കേസിൽ അഞ്ച് പ്രതികളെ വെറുതെവിട്ടു

കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 12 വർഷത്തിനുശേഷമാണ് കേസിൽ ഇപ്പോൾ വിധി...

Read More >>
#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

Oct 5, 2024 10:11 AM

#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി...

Read More >>
#accident |  ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Oct 5, 2024 09:41 AM

#accident | ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#kmshaji | 'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രി, പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?'  കെഎം ഷാജി

Oct 5, 2024 09:29 AM

#kmshaji | 'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രി, പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?' കെഎം ഷാജി

സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം...

Read More >>
Top Stories










Entertainment News