#arrest | എടിഎമ്മിന് മുന്നിൽ കാത്ത് നിൽക്കും, പിന്നാലെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിൽ

#arrest | എടിഎമ്മിന് മുന്നിൽ കാത്ത് നിൽക്കും, പിന്നാലെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിൽ
Oct 5, 2024 09:58 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്.

എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ​ഗൂ​ഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

#Waiting #front #ATM #followed #fake #screenshot #scam #Two #natives #Kozhikode #arrested

Next TV

Related Stories
Top Stories










Entertainment News