#foundelephant | സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി

#foundelephant | സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി
Oct 5, 2024 09:28 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com)എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്.

ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു.ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്.

ഇന്നലെ ഷൂട്ടിങ് സെറ്റിൽ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകൾ പറയുന്നത്.

ആനകൾ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു.

ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പേരുപോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്.

തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത്.

തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു.

പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ. കാട് വളരെ പരിചിതമായ ആന തിരികെ വരും എന്നാണ് എല്ലാവരും കരുതുന്നത്.

#Katana #was #found #movie #shooting #set #Started #trying #get #out

Next TV

Related Stories
#VDSatheesan  |  'പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിൽ,  രണ്ടാം സ്ഥാനംപോലും വേണ്ടെന്ന്  സി.പി.എം തീരുമാനിച്ചു'

Nov 5, 2024 03:56 PM

#VDSatheesan | 'പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിൽ, രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സി.പി.എം തീരുമാനിച്ചു'

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും....

Read More >>
#Rajeevchandrashekhar | പെയ്ഡ് ന്യൂസുകളുടെ അതിക്രമം മാധ്യമ പ്രവർത്തനത്തിന്റെ യഥാർദ്ധ്യത്തെ ബാധിക്കുന്നു -മുൻ  കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്ര ശേഖർ

Nov 5, 2024 03:54 PM

#Rajeevchandrashekhar | പെയ്ഡ് ന്യൂസുകളുടെ അതിക്രമം മാധ്യമ പ്രവർത്തനത്തിന്റെ യഥാർദ്ധ്യത്തെ ബാധിക്കുന്നു -മുൻ കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്ര ശേഖർ

ജന്മഭൂമി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മാധ്യമങ്ങൾ എങ്ങോട്ട്’ എന്ന മാധ്യമ സെമിനാറിൽ സംസാരിക്കുക ആയിരുന്നു...

Read More >>
#accident | തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ബസ് ഇടിച്ച്  57 കാരൻ മരിച്ചു; മൂന്ന് ബസുകൾ കസ്റ്റഡിയിൽ

Nov 5, 2024 03:20 PM

#accident | തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ബസ് ഇടിച്ച് 57 കാരൻ മരിച്ചു; മൂന്ന് ബസുകൾ കസ്റ്റഡിയിൽ

എന്നാൽ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനായില്ല. മൂന്ന് ബസുകൾ തലശ്ശേരി പൊലീസ്...

Read More >>
#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Nov 5, 2024 02:33 PM

#accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഇന്ന് രാവിലെയാണ് അതിവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടറും കാറും ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ച്...

Read More >>
Top Stories