#theft | ചായകുടിക്കാൻ ഡ്രൈവര്‍ ഇറങ്ങി,നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു

#theft | ചായകുടിക്കാൻ ഡ്രൈവര്‍ ഇറങ്ങി,നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു
Oct 5, 2024 09:20 AM | By ADITHYA. NP

കുട്ടിക്കാനം:(www.truevisionnews.com) കുട്ടിക്കാനത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു. അമിതവേഗത്തില്‍ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞതോടെ മോഷ്ടാവ് കുടുങ്ങി.

ചായകുടിക്കാനായി ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ടപ്പോഴാണ് ഇയാള്‍ വാഹനവുമായിപോയത്. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയന്‍ (42) ആണ് ലോറിയുമായി കടന്നത്.

തമിഴ്‌നാട്ടിലെ തേനിയില്‍നിന്നു ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.

കുട്ടിക്കാനത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍, ലോറിയുടെ എന്‍ജിന്‍ ഓഫാക്കാതെ ഹാന്‍ഡ് ബ്രേക്ക് ഇട്ടാണ് ചായകുടിക്കാന്‍ പോയത്. ഇറക്കത്തില്‍ കിടന്ന ലോറിയുടെ ഹാന്‍ഡ് ബ്രേക്ക് റിലീസ് ആയതാണെന്ന് വിചാരിച്ച് ഡ്രൈവര്‍ അടുത്തുള്ളവരുടെ സഹായം തേടി.

ഇതേസമയം സ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ഉടനെ ലോറിയെ പിന്തുടര്‍ന്നു.

അമിതവേഗത്തില്‍ പോയ ലോറി കൊടുംവളവില്‍ മറിഞ്ഞുകിടക്കുന്നത് അവര്‍ കണ്ടു. സമീപത്ത് പൊന്തക്കാട്ടില്‍ ഒളിച്ചുനിന്ന മോഷ്ടാവിനെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പിടികൂടി പീരുമേട് പോലീസിന് കൈമാറി.

കുട്ടിക്കാനത്ത് ഗ്ലാസ് പണി ചെയ്തുവരുന്ന സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണ് ഇയാള്‍. ഇയാളുടെ പേരില്‍ കൊയിലാണ്ടി പോലീസില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു എക്‌സൈസ് ഉദ്യോഗസ്ഥനെ കത്തിക്ക് കുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പീരുമേട് കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.

#driver #got #down #drink #tea #thief #passed #with #the #parked #lorry

Next TV

Related Stories
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
Top Stories

Entertainment News