#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ
Oct 4, 2024 09:58 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പ്രമുഖ മയക്കു മരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ.

5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡാണ് പിടിച്ചത്.

ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷാജി നിരവധി കേസ്സുകളിൽ പ്രതിയായ മൂർഖൻ ഷാജി റിമാൻഡിൽ ആയിരിക്കെ ഹൈകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

പിന്നീട് എക്സസൈസ് വകുപ് സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കി. തുടർന്ന് ഇയാൾ ഒളിവിൽ പോയി. പശ്ചിമ ബംഗാൾ, ബീഹാർ, ഒഡിഷ, ആന്ധ്രാ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞും തൂത്തുകൂടി വഴി ഹാഷിഷ് ഓയിൽ കടത്തിൽ സജീവമായിരുന്നു ഇയാൾ.

നക്ക്സൽ മേഖലയിൽ ഉള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറ്റി കഴിഞ്ഞു വന്ന ഷാജി, കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ വൻ തോതിൽ നിർമ്മിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വന്നിരുന്നു.

പിന്നീട് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തമിഴ്നാട് ശ്രീരംഗത്തു വന്ന ഷാജി എതിർ മയക്കു മരുന്ന് കടത്തു സംഘവുമായി നടന്ന സംഘർഷത്തെ തുടർന്ന് ശ്രീരംഗം പോലീസിന്റെ പിടിയിൽ ആയെങ്കിലും അവിടെ നിന്നും വിദഗ്ധമായി രക്ഷപ്പെട്ടു.

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്തു നിന്ന് ഷാജി പിടിയിലാവുകയായിരുന്നു.

#drugtrafficking #including #overseas#MurkhanShaji #caught #five #years

Next TV

Related Stories
#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Dec 2, 2024 12:49 PM

#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

എന്നാല്‍, ഈ നിര്‍ദേശങ്ങളുടെ പരിധിയിലേക്ക് നിലവില്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ഈ കേസിലെ പങ്കാളിത്തം ഉള്‍പ്പെടുന്നില്ലെന്നും കോടതി...

Read More >>
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി',  ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍  കൊണ്ടുപോയത് സഞ്ചിയിലാക്കി

Dec 2, 2024 12:25 PM

#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി', ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍ കൊണ്ടുപോയത് സഞ്ചിയിലാക്കി

മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി...

Read More >>
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
Top Stories

Entertainment News