#gangrape | മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന 21-കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർക്കായി തിരച്ചിൽ

#gangrape | മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന  21-കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർക്കായി തിരച്ചിൽ
Oct 4, 2024 12:23 PM | By Jain Rosviya

മുംബൈ: പൂനെയിൽ 21-കാരിയെ മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന കാറിലെത്തിയവർ കൂട്ടബലാത്സം​ഗത്തിനിരയാക്കി.

യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മർദിച്ച് അവശനാക്കി. വ്യാഴാഴ്ച ബോപ്ദേവ് ഘട്ടിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രാജേ ഖാൻ കരീം പഠാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേർക്കുമായി തിരച്ചിൽ ഊർജിതമാക്കി. ബോപ്ദേവ് ഘട്ടിൽ യുവതിയും സുഹൃത്തും നിൽക്കുമ്പോൾ മൂന്നുപേർ ഒരു കാറിൽ ഇവരെ സമീപിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

മനുഷ്യാവകാശപ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ യുവതിയുടേയും യുവാവിന്റെയും ചിത്രം പകർത്തുകയും ആ പ്രദേശത്ത് നിൽക്കാൻ പാടില്ലാത്തതാണെന്ന് പറയുകയും ചെയ്തു.

തുടർന്ന് പഠാൻ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിലേക്ക് ബലംപ്രയോ​ഗിച്ച് കയറ്റുകയുംചെയ്തു. തുടർന്ന് മൂന്നുപേരും ചേർന്ന് യുവതിയെ ബലാത്സം​ഗം ചെയ്തതിനുശേഷം ഖാദി മെഷീൻ ചൗക്കിൽ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

രാവിലെ ഖോന്ധ്വാ പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഠാനെ അറസ്റ്റ് ചെയ്തത്. ഇവരിപ്പോൾ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ക്രൈം ബ്രാഞ്ചിൽനിന്നും ഡിറ്റക്ഷൻ ബ്രാഞ്ചിൽനിന്നുമുള്ള ഉദ്യോ​ഗസ്ഥർ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷിക്കുന്നത്. ജാൽ​ഗാവ് സ്വദേശിയാണ് യുവതി. ​

ഗുജറാത്തിലെ സൂറത്തുകാരനാണ് സുഹൃത്തായ യുവാവ്. ഇരുവരും പൂനെയിലെ കോളേജ് വിദ്യാർത്ഥികളാണ്. അതേസമയം സംഭവത്തെ ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് ആനന്ദ് ഡൂബേ അപലപിച്ചു.

ഏകനാഥ് ഷിൻഡെ നയിക്കുന്ന സംസ്ഥാന സർക്കാരിന് സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷയും ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

#21year #old #girl #gang #raped #pretense #being #human #rights #activist #One #arrested #search #two

Next TV

Related Stories
#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

Nov 26, 2024 09:44 PM

#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന്...

Read More >>
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
Top Stories