#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ
Nov 26, 2024 02:20 PM | By Athira V

ബംഗളുരു: ( www.truevisionnews.com) തിരക്കേറിയ ക്ഷേത്രത്തിന് മുന്നിൽ വെച്ച് പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബംഗളുരുവിലെ ആനേക്കലിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.

മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. കുട്ടിയെയും മാതാപിതാക്കളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്ഷേത്രത്തിന് മുന്നിൽ വലിയ തിരക്കുള്ള സമയമായിരുന്നു.

അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികിൽ ഒറ്റയ്ക്ക് നിൽക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്.

ഡ്രൈവർ പെട്ടെന്ന് കാർ പിന്നിലേക്ക് എടുക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി പിന്നിൽ നിൽക്കുന്നത് ഡ്രൈവർ കണ്ടില്ല. കാർ കുട്ടിയുടെ ശരീരത്തിൽ കയറിയത് കണ്ട് നാട്ടുകാർ ബഹളം വെച്ചു.

ഇത് കേട്ട് ഡ്രൈവർ കാർ അൽപ ദൂരം മുന്നിലേക്ക് എടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.












#three #year #old #boy #died #after #being #hit #rear #ended #car #accident #happened #while #Amma #standing #inside #temple

Next TV

Related Stories
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

Nov 26, 2024 12:47 PM

#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ്...

Read More >>
#heavyrain |  മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Nov 26, 2024 12:01 PM

#heavyrain | മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
Top Stories