വിഴിഞ്ഞം : (truevisionnews.com) പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയുന്ന പോലെയാണ് ക്ഷേത്രത്തിൽ നിരന്തരം മോഷണം നടത്തുന്നയാൾ ഒടുവിൽ പോലീസിന്റെ പിടിയിലായത്.മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
കള്ളനെ കൊണ്ട് പൊരുതി മുട്ടിയ ക്ഷേത്ര അധികൃതർ ക്ഷേത്രത്തിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.സിസിവിടിയില്‍ നിന്ന് ലഭിച്ച ഇയാളുടെ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ഈ ക്ഷേത്രത്തില്‍ ആദ്യമായാണ് മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഉച്ചക്കട ചേന നട്ടവിളയില്‍ ശിവശക്തി ക്ഷേത്രത്തിലാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണ മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അവസാനത്തെ മോഷണം. ക്ഷേത്രത്തിലെ ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കളളന്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് കണ്ട് പകച്ചു.
തുടര്‍ന്ന് മോഷ്ടാവ് അവിടെയുണ്ടായ സഞ്ചിയും കവറുമെടുത്ത് സിസിടിവി ക്യാമറ മറയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതടക്കമുളള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുപയോഗിച്ച് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെട്ടു.
എസ്.എച്ച്.ഒ. ആര്‍.പ്രകാശ്, എസ്.ഐ. ദിനേശന്‍, സി.പി.ഒ.മാരായ രാമു, അരുണ്‍.പി.മണി എന്നിവരാണ് പ്രതിയെ അറസ്റ്റുചയ്തത്. നിരവധി ക്ഷേത്രങ്ങളിലെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
#constantly #stealing #temple #arrested