#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി
Nov 26, 2024 09:54 PM | By VIPIN P V

തൃശ്ശൂര്‍: (www.truevisionnews.com) വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമമെന്ന് പരാതി. മലക്കപ്പാറ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാജുവിനെതിരെയാണ് പരാതി.

ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍വെച്ച് പോലീസുകാരന്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചാലക്കുടി പോലീസിന് കൈമാറുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായാണ് ബസ് സ്റ്റാന്‍ഡിലെത്തിയത്.

ബസ് കാത്തുനില്‍ക്കുന്നതിനിടെ പോലീസുകാരനായ ഷാജു കടന്നുപിടിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചു.

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് കൂടുതല്‍ നാട്ടുകാരെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസുകാരനെതിരേ കേസെടുക്കുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി. പറഞ്ഞു.

#policeman #sexuallyassaulted #student #busstand #complaint

Next TV

Related Stories
#periyamurdercase | 'റിമാന്റില്‍ കഴിഞ്ഞ പ്രതികളെ വെറുതെ വിട്ടത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല' - ശരതിന്റെ പിതാവ്

Dec 28, 2024 12:34 PM

#periyamurdercase | 'റിമാന്റില്‍ കഴിഞ്ഞ പ്രതികളെ വെറുതെ വിട്ടത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല' - ശരതിന്റെ പിതാവ്

കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം...

Read More >>
#accident | ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 28, 2024 12:20 PM

#accident | ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

എൻജിൻ ഭാഗങ്ങളടക്കം അപകടത്തിൽ തകർന്നു. പാലാ പൊലീസ് നടപടി...

Read More >>
#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്,  സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

Dec 28, 2024 12:15 PM

#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്, സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

വിധിയിൽ സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഐഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ കെ രമ...

Read More >>
#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

Dec 28, 2024 12:14 PM

#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനിൽ...

Read More >>
#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

Dec 28, 2024 12:09 PM

#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. കോടതിയില്‍ വിശ്വസിക്കുന്നു', ശരത് ലാലിന്റെ അമ്മ...

Read More >>
#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

Dec 28, 2024 11:52 AM

#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ...

Read More >>
Top Stories