മംഗളൂരു: (truevisionnews.com) മയക്കുമരുന്ന് വില്പനക്കിടെ അഞ്ച് മലയാളി യുവാക്കളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് സ്വദേശികളായ അബ്ദുൽ ശാക്കിർ (24), ഹസൻ ആഷിർ (34), കണ്ണൂർ സ്വദേശി എ.കെ. റിയാസ് (31), കാസർകോട് വൊർക്കാടി വില്ലേജിലെ പാവൂർ സ്വദേശി മുഹമ്മദ് നൗഷാദ് (22) മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഇമ്പു എന്ന യാസീൻ ഇംറാസ് (35) എന്നിവരെയാണ് മംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്നും 3.50 ലക്ഷം രൂപ വിലമതിക്കുന്ന 70 ഗ്രാം എം.ഡി.എം.എ, അഞ്ച് മൊബൈല്‍ ഫോണുകള്‍, 1,460 രൂപ, ഡിജിറ്റല്‍ അളവ് ഉപകരണം എന്നിവ പൊലീസ് പിടിച്ചെടുത്തു.
മംഗളൂരുവില്‍ പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും പ്രതികള്‍ എം.ഡി.എം.എ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബംഗളൂരുവില്‍ നിന്ന് ഉൾപ്പെടെ എം.ഡി.എം.എ വാങ്ങി മംഗളൂരുവില്‍ എത്തിച്ചായിരുന്നു വില്പന നടത്തിയിരുന്നത്.പ്രതിയായ ഹസൻ ആഷിറിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്.
യാസീൻ ഇംറാസിനെതിരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും ഹെബ്ബാള്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
#Five #people #including #native #Kannur #arrested #selling #drugs.