കൊൽക്കത്ത: (truevisionnews.com) ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ട്യൂഷൻ ക്ലാസിലേക്കു പോവുകയായിരുന്ന ഒമ്പതാം ക്ലാസുകാരൻ മരിച്ചു.
കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ബാൻസ്ദ്രോണിയിൽ കുഴി നിറഞ്ഞ റോഡ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജെ.സി.ബിയുടെ കൈ തലയിൽ തട്ടിയാണ് അപകടം .
15 കാരനായ സൗമ്യോ സിൽ, സൈക്കിൾ പാർക്ക് ചെയ്ത് ട്യൂഷൻ സെന്‍ററിനടുത്തെ ഒരു തെങ്ങിനു സമീപം നിൽക്കവെ ജെ.സി.ബിയുടെ തുമ്പിക്കൈ തലയിൽ ഇടിക്കുകയായിരുന്നു.
നേതാജി സുഭാഷ് റോഡിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെ ദിനേശ് നഗർ ഓട്ടോ സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
സംഭവത്തെത്തുടർന്ന് നൂറുകണക്കിനാളുകൾ പട്ടുലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ തീർത്ഥങ്കർ ഡേയെ തടഞ്ഞുവെച്ചു. ആറ് മണിക്കൂറിലധികം നേരം ചളി നിറഞ്ഞ റോഡിലെ കുഴയിൽ നിർത്തി.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ജനക്കൂട്ടത്തെ ഇളക്കിവിട്ടതിന് അഞ്ച് പേരെ അറസ്റ്റ് ചെയതു. അറസ്റ്റിലായവരിൽ പ്രാദേശിക ബി.ജെ.പി പ്രവർത്തകയും ഉൾപ്പെടുന്നു.
പ്രാഥമിക അന്വേഷണവും സമീപത്തുള്ളവരുടെ വിവരണങ്ങളും സൂചിപ്പിക്കുന്നത് ജെ.സി.ബിയുടെ ഡ്രൈവർ ബിറ്റുമിൻ കഷ്ണങ്ങൾ നീക്കം ചെയ്യുന്നതിനിടെ തെങ്ങിൽ കൈ കൈതട്ടുകയും തുടർന്ന് ഡ്രൈവറുടെ കാഴ്ചയിൽനിന്ന് മറഞ്ഞുനിന്ന കുട്ടിയെ ഇടിക്കുകയും ചെയ്തുവെന്നാണ്.
അപകടത്തിനുശേഷം ഡ്രൈവർ ഓടിപ്പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൗത് സബർബൻ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ ബിദിഷ കലിത പറഞ്ഞു.
വലിയൊരു ശബ്ദം കേട്ട് സൗമ്യോയുടെ ട്യൂഷൻ ടീച്ചർ ഓടിയെത്തിയപ്പോൾ തലയിൽനിന്ന് രക്തം ഒഴുകി നിലത്തു കിടക്കുന്ന ആൺകുട്ടിയെ കണ്ടു. വാഹനത്തിന്റെ മുൻഭാഗം ആദ്യം മരത്തിലും പിന്നീട് കുട്ടിയുടെ തലയിലും ഇടിക്കുകയായിരുന്നുവെന്ന് സൗമ്യോയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
ഗംഗാപുരി ശിക്ഷാ സദൻ ഹൈസ്‌കൂൾ വിദ്യാർഥിയായ സൗമ്യോ ബോറലിലായിരുന്നു താമസം. റിക്ഷാ വലിക്കുന്ന ജോലിയാണ് പിതാവിന്. മിക്കപ്പോഴും മകൻ കൊല്ലപ്പെട്ട ഗർത്തമുള്ള റോഡിലൂടെ അദ്ദേഹം ആളുകളെ കൊണ്ടുപോയിരുന്നു.
മോശം റോഡിന്റെ പേരിൽ ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ വർഷങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ് ഒരു വിദ്യാർഥിയുടെ ജീവനെടുത്ത അപകടം.
#During #road #construction #JCB's #hand #hit #his #head #9th #class #boy #died