#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്
Oct 3, 2024 08:57 AM | By VIPIN P V

ലഖ്നൗ: (truevisionnews.com) ഉത്തർപ്രദേശിലെ ബറേലിയിലെ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം.

അഞ്ച് പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഫാക്ടറിയോട് ചേർന്നുള്ള നാല് വീടുകൾ തകർന്നതായും ബറേലി പൊലീസ് അറിയിച്ചു.

ബറേലിയില്‍ സിരൗലി പ്രദേശത്ത് ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാല് വീടുകൾ തകർന്നതായാണ് വിവരം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീർ ഷാ എന്നയാളുടെ പേരിലാണ് പടക്ക നിർമാണത്തിനുള്ള ലൈസൻസ്.

അതേസമയം മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ബറേലി ചീഫ് മെഡിക്കൽ ഓഫീസർ പറ‍ഞ്ഞു.

സംഭവത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

#Firecracker #Factory #Blast #Three #Killed #Five #Injured

Next TV

Related Stories
#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

Nov 26, 2024 09:44 PM

#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന്...

Read More >>
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
Top Stories