#ARREST | ദളിത് യുവാവിനെ അർധന​ഗ്നനാക്കി ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തി; രണ്ട് പേർ പിടിയിൽ

#ARREST | ദളിത് യുവാവിനെ അർധന​ഗ്നനാക്കി ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തി; രണ്ട് പേർ പിടിയിൽ
Oct 3, 2024 07:40 AM | By VIPIN P V

ഭോപാൽ: (truevisionnews.com) മധ്യപ്രദേശിൽ ദളിത് യുവാവിനെ അർധന​ഗ്നനാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

രാമേശ്വർ ​ഗുർജാർ, ബാൽചന്ദ് ​ഗർജാർ എന്നിവരാണ് അറസ്റ്റിലായത്. ഭാൻപുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

യുവാവിനെ ചെരുപ്പ് മാലയിട്ട് അർധന​ഗ്നനാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്റ്റംബർ 29ന് പ്രദേശവാസിയായ യുവതി നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് ദളിത് യുവാവിനെതിരായ അതിക്രമം.

യുവാവ് തന്നെ പിന്തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. ചോദ്യം ചെയ്യലിനിടയിലും യുവാവ് തനിക്ക് നേരെയുണ്ടായ അതിക്രമത്തെകുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല.

സമൂഹമാധ്യമങ്ങളിൽ ട്രൗസറും കഴുത്തിൽ ചെരുപ്പ് മാലയും ധരിച്ച് യുവാവ് പരസ്യമായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസുകാരും സംഭവം അറിയുന്നത്.

പിന്നാലെ പട്ടികജാതി-പട്ടികവർ‌​ഗ വിഭാ​ഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് ദൃശ്യങ്ങളിൽ കണ്ടാൽ തിരിച്ചറിയുന്നവർക്കെതിരെ കേസെടുക്കുകയായിരുന്നു.

#Dalit #youth #half #dog #led #through #streets #garland #Sandals #Two #people #under #arrest

Next TV

Related Stories
#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

Oct 3, 2024 11:10 AM

#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

ജനക്കൂട്ടത്തെ ഇളക്കിവിട്ടതിന് അഞ്ച് പേരെ അറസ്റ്റ് ചെയതു. അറസ്റ്റിലായവരിൽ പ്രാദേശിക ബി.ജെ.പി പ്രവർത്തകയും...

Read More >>
#shotdead | ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ

Oct 3, 2024 09:27 AM

#shotdead | ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ

ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച്...

Read More >>
#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

Oct 3, 2024 08:57 AM

#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

അതേസമയം മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ബറേലി ചീഫ് മെഡിക്കൽ ഓഫീസർ...

Read More >>
#sexuallyassault | ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Oct 3, 2024 07:50 AM

#sexuallyassault | ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി ഇർഫാൻ ഖാൻ...

Read More >>
#arrest |  നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

Oct 3, 2024 06:31 AM

#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയായ പ്രതി ഒരു വർഷമായി കുട്ടിയും മാതാവുമൊത്ത് ചീരാണിക്കരയിലായിരുന്നു താമസം....

Read More >>
#Cyclonewarning | ചു​ഴ​ലി​ക്കാറ്റിൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി,1287 കിലോമീറ്റര്‍ ദൂരത്തിൽ ഭീഷണി, മുന്നറിയിപ്പ്

Oct 2, 2024 09:40 PM

#Cyclonewarning | ചു​ഴ​ലി​ക്കാറ്റിൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി,1287 കിലോമീറ്റര്‍ ദൂരത്തിൽ ഭീഷണി, മുന്നറിയിപ്പ്

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും തുടർന്നുണ്ടായ ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ...

Read More >>
Top Stories