#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

#arrest |  നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ
Oct 3, 2024 06:31 AM | By Susmitha Surendran

മാര്‍ത്താണ്ഡം: (truevisionnews.com)  നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ.

തമിഴ്നാട് മാർത്താണ്ഡം സ്വദേശി വിൻസ് രാജിനെയാണ് വട്ടപ്പാറ സിഐ ശ്രീജിത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്. കുട്ടിയുടെ മാതാവ് ആദ്യ ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം 2 വർഷമായി പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു.

ടാപ്പിങ് തൊഴിലാളിയായ പ്രതി ഒരു വർഷമായി കുട്ടിയും മാതാവുമൊത്ത് ചീരാണിക്കരയിലായിരുന്നു താമസം. പ്രതി യുവതിയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു.

മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ മർദിക്കുകയും കഴുത്തിൽകുത്തി പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനായി ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി മുൻപാകെ ഹാജരാക്കി.

#Stepfather #arrested #case #attempted #murder #four #year #old #girl

Next TV

Related Stories
#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

Oct 3, 2024 11:10 AM

#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

ജനക്കൂട്ടത്തെ ഇളക്കിവിട്ടതിന് അഞ്ച് പേരെ അറസ്റ്റ് ചെയതു. അറസ്റ്റിലായവരിൽ പ്രാദേശിക ബി.ജെ.പി പ്രവർത്തകയും...

Read More >>
#shotdead | ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ

Oct 3, 2024 09:27 AM

#shotdead | ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ

ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച്...

Read More >>
#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

Oct 3, 2024 08:57 AM

#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

അതേസമയം മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ബറേലി ചീഫ് മെഡിക്കൽ ഓഫീസർ...

Read More >>
#sexuallyassault | ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Oct 3, 2024 07:50 AM

#sexuallyassault | ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി ഇർഫാൻ ഖാൻ...

Read More >>
#ARREST | ദളിത് യുവാവിനെ അർധന​ഗ്നനാക്കി ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തി; രണ്ട് പേർ പിടിയിൽ

Oct 3, 2024 07:40 AM

#ARREST | ദളിത് യുവാവിനെ അർധന​ഗ്നനാക്കി ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തി; രണ്ട് പേർ പിടിയിൽ

സമൂഹമാധ്യമങ്ങളിൽ ട്രൗസറും കഴുത്തിൽ ചെരുപ്പ് മാലയും ധരിച്ച് യുവാവ് പരസ്യമായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസുകാരും സംഭവം...

Read More >>
#Cyclonewarning | ചു​ഴ​ലി​ക്കാറ്റിൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി,1287 കിലോമീറ്റര്‍ ദൂരത്തിൽ ഭീഷണി, മുന്നറിയിപ്പ്

Oct 2, 2024 09:40 PM

#Cyclonewarning | ചു​ഴ​ലി​ക്കാറ്റിൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി,1287 കിലോമീറ്റര്‍ ദൂരത്തിൽ ഭീഷണി, മുന്നറിയിപ്പ്

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും തുടർന്നുണ്ടായ ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ...

Read More >>
Top Stories