ബെംഗളൂരു: (truevisionnews.com) ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് കണ്ടക്റെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു.
ബംഗളൂരുവിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കുത്തേറ്റ 45 കാരനായ യോഗേഷ് എന്ന ബസ് കണ്ടക്ടർ ചികിത്സയിലാണ്. പ്രതിയായ ജാർഖണ്ഡ് സ്വദേശി ഹർഷ് സിൻഹയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ചൊവ്വാഴ്ച വൈകിട്ട് വൈറ്റ്ഫീൽഡ് പൊലീസ് സ്‌റ്റേഷനു സമീപം എത്തിയപ്പോഴാണ് സംഭവം നടന്നത്.
ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് പിന്നാലെ യാത്രക്കാരനായ ഹർഷ് സിൻഹ കണ്ടക്ടർ യോഗേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഒന്നിലേറെ തവണ കുത്തേറ്റു. ശേഷം അക്രമി ചുറ്റികയെടുത്ത് ബസ്സിന്‍റെ ചില്ല് തകർത്തു. ഇതോടെ മറ്റ് യാത്രക്കാർ നിലവിളിച്ച് ബസിൽ നിന്ന് ഇറങ്ങിയോടി. പരിക്കേറ്റ യോഗേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാരതീയ ന്യായ് സൻഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം ഹർഷ് സിൻഹയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ജാർഖണ്ഡ് സ്വദേശിയായ ഹർഷ് സിൻഹ ബെംഗളൂരുവിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുകയായിരുന്നു.
ഇയാളെ സെപ്റ്റംബർ 20 ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ഇന്‍റർവ്യൂ കഴിഞ്ഞ് കിട്ടാതെ മടങ്ങുന്നതിനിടെയാണ് അക്രമം നടത്തിയത്.
#youth #stabbed #telling #travel #footpath #returning #interview #getting