#crime | അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസ്, പ്രതിക്ക് വധശിക്ഷ

#crime | അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസ്, പ്രതിക്ക് വധശിക്ഷ
Oct 2, 2024 01:05 PM | By Susmitha Surendran

മുംബൈ : (truevisionnews.com) അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് പ്രതിയായ സുനിൽ കുച്ച്‌കൊരവിക്ക് (42) വധശിക്ഷ തന്നെ നൽകണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

‘പ്രതി അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ തലച്ചോറ്, ഹൃദയം, കരൾ, വൃക്ക, കുടൽ എന്നിവ നീക്കം ചെയ്യുകയും പാകം ചെയ്യുകയും ചെയ്തു. വാരിയെല്ലുകളും പാകം ചെയ്തു.

ഇത് നരഭോജന കേസാണ്. അപൂർവങ്ങളിൽ അപൂർവമാണ്. കുറ്റവാളിയുടെ മനപരിവർത്തനം സാധ്യമല്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, അയാൾ ജയിലിലും സമാനമായ കുറ്റകൃത്യം ചെയ്തേക്കാം.

കുറ്റക്കാരനോട് ദയ കാണിക്കാനാവില്ല. അമ്മയുടെ ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണു പ്രതി. ആ അമ്മ അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും സങ്കൽപിക്കാൻ പോലും കഴിയുന്നതല്ല’ ’– കോടതി പറഞ്ഞു.

മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ കോലാപുരിലെ വസതിയിൽ 2017 ഓഗസ്റ്റ് 28നാണ് 63 വയസ്സുള്ള അമ്മ യല്ലാമ കുച്ച്‌കൊരവിയെ മകൻ സുനിൽ ദാരുണമായി കൊലപ്പെടുത്തിയത്.

അയൽവാസിയായ 8 വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തിൽകുളിച്ച നിലയിൽ ആദ്യം കണ്ടതും സമീപവാസികളെ അറിയിച്ചതും. തുടർന്ന് പൊലീസ് എത്തുമ്പോൾ സുനിൽ അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുകയായിരുന്നു.

മദ്യത്തിന് അടിമയായ ഇയാളെ ഉപേക്ഷിച്ച ഭാര്യ, മൂന്നു മക്കളുമായി തന്റെ വീട്ടിലേക്കു താമസം മാറിയിരുന്നു. അതോടെയാണ് അമ്മയ്ക്കു നേരെയുള്ള ഉപദ്രവം കൂടിയത്.

മദ്യപിക്കാൻ പണത്തിനായി, അമ്മയുടെ നാമമാത്ര പെൻഷൻ ആവശ്യപ്പെട്ട് കലഹം പതിവായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2021ലാണ് കോലാപുർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

പുണെ യേർവാഡ സെൻട്രൽ ജയിലിൽ കഴിയുന്ന സുനിലിനെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹൈക്കോടതി വിധിയെക്കുറിച്ച് അറിയിച്ചത്.

#High #Court #upheld #death #sentence #awarded #Kolhapur #court #accused #case #killing #his #mother #cooking #her #body #parts.

Next TV

Related Stories
#SureshGopi | വീണ്ടും വിചിത്രവാദവുമായി സുരേഷ് ഗോപി; കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല, വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം

Oct 2, 2024 03:51 PM

#SureshGopi | വീണ്ടും വിചിത്രവാദവുമായി സുരേഷ് ഗോപി; കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല, വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം

അടിയന്തര ധനസായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം കേന്ദ്രത്തിനു മുന്നിൽ...

Read More >>
#founddead |  ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 2, 2024 03:08 PM

#founddead | ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുടുംബത്തിലെ എല്ലാവരും കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെടുത്ത കത്തിൽ...

Read More >>
#helicoptercrash |പൂനെയിൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും

Oct 2, 2024 01:25 PM

#helicoptercrash |പൂനെയിൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്....

Read More >>
#PRAgencyControversy | മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; പിണറായി വിജയനൊപ്പം ഉണ്ടായിരുന്നത് മുൻ സിപിഐഎം എംഎൽഎയുടെ മകൻ

Oct 2, 2024 12:23 PM

#PRAgencyControversy | മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; പിണറായി വിജയനൊപ്പം ഉണ്ടായിരുന്നത് മുൻ സിപിഐഎം എംഎൽഎയുടെ മകൻ

മലയാളിയായ നിഖിൽ പവിത്രനാണ് കെയ്‌സന്റെ പ്രസിഡൻറ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങാണെന്നും ഒപ്പം...

Read More >>
#mushtaqahmadshahbukhari | ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു

Oct 2, 2024 11:59 AM

#mushtaqahmadshahbukhari | ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു

പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ അവകാശ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായി ഉണ്ടായ...

Read More >>
#navratri | നവരാത്രി കാലത്ത് എല്ലാ ഇറച്ചി കടകളും അടച്ചിടണം; ഉത്തരവുമായി സർക്കാർ

Oct 2, 2024 10:49 AM

#navratri | നവരാത്രി കാലത്ത് എല്ലാ ഇറച്ചി കടകളും അടച്ചിടണം; ഉത്തരവുമായി സർക്കാർ

ഉത്തരവ് പാലിക്കാത്തവർക്കെതിരെ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ...

Read More >>
Top Stories

Entertainment News