ന്യൂഡല്‍ഹി: (truevisionnews.com) ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി (75) ഹൃദയസ്തംഭനം മൂലം മരിച്ചു.
പൂഞ്ച് ജില്ലയിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണപ്പെട്ടത്. കുറച്ചുനാളായി സുഖമില്ലാതെ ഇരിക്കുകയായിരുന്നു.
ബുഖാരിയുടെ മരണത്തോടെ ജമ്മു-കശ്മീരില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.സൂരന്‍കോട്ട് മണ്ഡലത്തിലാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
സെപ്റ്റംബര്‍ 25-നാണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്. 40 വര്‍ഷത്തോളം നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തനകനും മുന്‍മന്ത്രിയുമായിരുന്ന ബുഖാരി പൂഞ്ച് ജില്ലയിലെ സൂരന്‍കോട്ടില്‍നിന്നും രണ്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്.
2023-ലാണ് ബി.ജെ.പി.യില്‍ അംഗമായത്. ജമ്മു-കശ്മീരിലെ പഹാടി വിഭാഗത്തില്‍പെട്ടവരെ പട്ടിക വര്‍ഗമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഇത്. പഹാടി വിഭാഗത്തില്‍പെട്ട രാഷ്ട്രീയ നേതാവായിരുന്നു ബുഖാരി.
പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ അവകാശ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായി ഉണ്ടായ സ്വരചേര്‍ച്ചകള്‍ക്ക് പിന്നാലെ 2022-ലാണ് ബുഖാരി പാര്‍ട്ടി വിട്ടത്.
പൂഞ്ചിലെ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ബുഖാരിക്കുള്ളത്.
#BJP #candidate #who #contested #jammuandKashmir #election #died