#BrendaKarat | പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

#BrendaKarat | പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്
Oct 2, 2024 07:38 AM | By VIPIN P V

തലശ്ശേരി: (truevisionnews.com) പിവി അൻവറിൻ്റെ നിലപാടുകൾ സഹായിക്കുന്നത് ആർ എസ് എസ്സിനെയെന്ന് സി പിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. ജനകീയ സർക്കാറിനെതിരായ പ്രചരങ്ങൾ ജനങ്ങൾ തന്നെ പ്രതിരോധിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

തലശ്ശേരി മുളിയിൽനടയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

വർഗ്ഗീയ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ഈ സർക്കാറിനെ ദുർബലപ്പെടുത്താനാണ് ചില വ്യക്തികൾ ശ്രമിക്കുന്നത്.

അവർ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസംബന്ധം പ്രചരിപ്പിക്കുന്നു. ഇതുവരെയുള്ള ജീവിതം മുഴുവൻ ആർ എസ് എസ്സിനെതിരെ പോരാടുന്ന വ്യക്തിയാണ് പിണറായി.

ആ പിണറായിക്കെതിരെയാണ് ആർ എസ് എസ് ബന്ധം ആരോപിക്കുന്നത്. ഇത്തരം ദുഷ്പ്രചാരണങ്ങൾ ആർ എസ് എസിനെ സഹായിക്കാനാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

തലശ്ശേരി മൂളിയിൽനടയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും കോടിയേരിയെ ചെങ്കടലാക്കി.

അനുസ്മരണ പൊതുയോഗത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ, തലശ്ശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ, കോടിയേരിയുടെ പത്നി വിനോദിനി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

#PVAnwar #positions #help #RSS #BrendaKarat

Next TV

Related Stories
#rain |   കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത, യെല്ലോ അലർട്ട്

Oct 2, 2024 11:53 AM

#rain | കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത, യെല്ലോ അലർട്ട്

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന...

Read More >>
#founddead|  80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Oct 2, 2024 11:26 AM

#founddead| 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്...

Read More >>
#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ

Oct 2, 2024 11:24 AM

#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ

തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് ജലീൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിരമിക്കൽ മൂഡിലാണെന്നായിരുന്നു കെടി ജലീലിന്റെ...

Read More >>
#goldrate | സംസ്ഥാനത്ത്  വീണ്ടും തലപൊക്കി സ്വർണവില

Oct 2, 2024 11:22 AM

#goldrate | സംസ്ഥാനത്ത് വീണ്ടും തലപൊക്കി സ്വർണവില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 50 രൂപ ഉയർന്ന 7,100...

Read More >>
#PVAnwar | വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

Oct 2, 2024 11:07 AM

#PVAnwar | വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

ഇന്നും മുഖ്യമന്ത്രിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ​ഗൂഢാലോചനയാണെന്നാണ് അൻവർ...

Read More >>
Top Stories