തിരുവനന്തപുരം: (truevisionnews.com) ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു.
ദേശദ്രോഹമായ വാർത്തയാണ് പുറത്ത് വന്നത്. പിആർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും മുരളീധരൻ പരിഹസിച്ചു.
#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ
മലപ്പുറം: (truevisionnews.com) ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ. അധികാരം ആഗ്രഹിക്കുമ്പോൾ ആണ് പലതും കോമ്പ്രമൈസ് ചെയ്യേണ്ടി വരികയെന്ന് ജലീൽ പറയുന്നു.
ഇനി അങ്ങനെ ഒന്നും വേണ്ട എന്ന ബോധ്യത്തിലാണ് ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുന്നത്. ഞാൻ എന്ത് നിലപാട് സ്വീകരിച്ചാലും എനിക്ക് അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന ബോധ്യമുണ്ടെന്ന് കെടി ജലീൽ പ്രതികരിച്ചു.
രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ലെന്ന് കെടി ജലീൽ വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്ക് തന്റെ സേവനം വേണമെങ്കിൽ ആവശ്യപ്പെട്ടാൽ നൽകുമെന്നും അധികപ്പറ്റായി എവിടെയും നിൽക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും കെടി ജലീൽ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് ജലീൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിരമിക്കൽ മൂഡിലാണെന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം.
നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെ ടി ജലീൽ പറഞ്ഞു.
#Chief #Minister #now #not #sun #moon #but #black #cloud #KMuraleedharan