#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ

#KTJaleel | 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു'; ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ
Oct 2, 2024 11:24 AM | By VIPIN P V

മലപ്പുറം: (truevisionnews.com) ഇനി അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ. അധികാരം ആഗ്രഹിക്കുമ്പോൾ ആണ് പലതും കോമ്പ്രമൈസ്‌ ചെയ്യേണ്ടി വരികയെന്ന് ജലീൽ പറയുന്നു.

ഇനി അങ്ങനെ ഒന്നും വേണ്ട എന്ന ബോധ്യത്തിലാണ് ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുന്നത്. ഞാൻ എന്ത് നിലപാട് സ്വീകരിച്ചാലും എനിക്ക് അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന ബോധ്യമുണ്ടെന്ന് കെടി ജലീൽ പ്രതികരിച്ചു.

രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ലെന്ന് കെടി ജലീൽ വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്ക് തന്റെ സേവനം വേണമെങ്കിൽ ആവശ്യപ്പെട്ടാൽ നൽകുമെന്നും അധികപ്പറ്റായി എവിടെയും നിൽക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും കെ‍ടി ജലീൽ പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് ജലീൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിരമിക്കൽ മൂഡിലാണെന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം.

നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെ ടി ജലീൽ പറഞ്ഞു.

#Election #ends #political #life #KTJaleel #not #want #more #positions #authority

Next TV

Related Stories
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

Jul 30, 2025 04:03 PM

പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും...

Read More >>
ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

Jul 30, 2025 03:41 PM

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ...

Read More >>
'കാലിൽ വൈദ്യുതി വയർ ചുറ്റി ഭർത്താവ്, സുധാകരന്റെ ദേഹത്ത് ഭാര്യയും'; വാടകവീട്ടിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

Jul 30, 2025 03:31 PM

'കാലിൽ വൈദ്യുതി വയർ ചുറ്റി ഭർത്താവ്, സുധാകരന്റെ ദേഹത്ത് ഭാര്യയും'; വാടകവീട്ടിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

വൈപ്പിനിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

Jul 30, 2025 02:49 PM

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു...

Read More >>
Top Stories

Entertainment News

//Truevisionall