#RahulMamkootathil | 'സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്', പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

#RahulMamkootathil | 'സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്', പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Oct 1, 2024 05:47 PM | By VIPIN P V

കൊച്ചി: (truevisionnews.com) ഒരു ഭരണപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിന്‍റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി പൊതുയോഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് സി പി എമ്മിലാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകളെ നമുക്ക് സിപിഎം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ളാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും അക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്.

ഐ പി എസ് റാങ്കുള്ള കൊടി സുനിയാണ് എഡിജിപി അജിത് കുമാർ. ഒക്ടോബര്‍ എട്ടിന് യുഡിഎഫ് നിയമസഭ മാര്‍ച്ച് നടത്തും.

സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറും സ്വപ്നയും മലപ്പുറം ജില്ലക്കാരാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ഡൽഹി ആസ്ഥാനമായ പി ആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പി ആർ ഏജൻസിയാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

മുമ്പ് വിഎസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാർട്ടിയുടെ നിലപാടാണ്. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

#Stateadministration #completely #under #control #RSS #says #RahulMamkootathil #PRagency #CM

Next TV

Related Stories
#straydog |  സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍,  രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Oct 1, 2024 10:36 PM

#straydog | സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍, രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

മറുവശത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ബാഗും ഊരി താഴെയിട്ടു....

Read More >>
#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

Oct 1, 2024 09:52 PM

#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച്...

Read More >>
#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

Oct 1, 2024 09:47 PM

#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

ഒക്ടോബർ 01 മുതൽ 04 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന്  കഠിനതടവും  പിഴയും

Oct 1, 2024 09:30 PM

#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന് കഠിനതടവും പിഴയും

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ...

Read More >>
#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

Oct 1, 2024 09:05 PM

#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

യുവാവ് അടുക്കള ഭാ​ഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ...

Read More >>
#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Oct 1, 2024 08:15 PM

#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും...

Read More >>
Top Stories