#planecrash | 56 വർഷങ്ങൾക്ക് ശേഷം വിമാനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം കണ്ടെടുത്തു; ദൗത്യം 10 ദിവസം കൂടി തുടരും

#planecrash | 56 വർഷങ്ങൾക്ക് ശേഷം വിമാനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം കണ്ടെടുത്തു; ദൗത്യം 10 ദിവസം കൂടി തുടരും
Oct 1, 2024 08:00 AM | By Jain Rosviya

ദില്ലി : (truevisionnews.com)1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു.

ദൗത്യത്തിൻറെ വിശദാംശങ്ങളും സേന പ്രതിരോധമന്ത്രിയെ അറിയിച്ചു. 1968 ഫെബ്രുവരി 7 ന് ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ നടന്ന സൈനിക വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെയും കണ്ടെത്തിയത്.

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.

1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്.

കാണാതാകുമ്പോൾ 22 വയസ്സ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.

1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്.

ഇദ്ദേഹത്തിന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

#Body #Malayali #who #died #plane #crash #recovered #after #56 #years #mission #continue #another #ten #days

Next TV

Related Stories
#murder |  മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

Oct 1, 2024 12:49 PM

#murder | മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

ബവാൻ ബിഘ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ്...

Read More >>
#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

Oct 1, 2024 11:01 AM

#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന്...

Read More >>
#arrest  | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Oct 1, 2024 10:51 AM

#arrest | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്....

Read More >>
#gascylinderprice |  വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

Oct 1, 2024 10:35 AM

#gascylinderprice | വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്....

Read More >>
#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

Oct 1, 2024 09:56 AM

#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

ഞായറാഴ്ച രാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടിൽ വെള്ളംകയറാൻ...

Read More >>
Top Stories