#arrest | ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പിലെ മുഖ്യപ്രതി പിടിയിൽ

#arrest | ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പിലെ മുഖ്യപ്രതി പിടിയിൽ
Oct 1, 2024 06:55 AM | By ShafnaSherin

തൃശൂര്‍: (truevisionnews.com)ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി.

മഹാരാഷ്ട്ര സാംഗ്‌ളി ജില്ല സ്വദേശിയായ നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ താമസിക്കുന്ന ചക്രമാക്കില്‍ വീട്ടില്‍ വിശ്വാസ് രാമചന്ദ്രന്‍ കദം (34) നെയാണ് തൃശൂര്‍ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്.

എറണാകുളം സ്വദേശി ഹാള്‍മാര്‍ക്ക് ചെയ്യിക്കുന്നതിനായി നല്‍കിയ 2255.440 ഗ്രാം സ്വര്‍ണാഭരങ്ങള്‍ ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങളോ പണമോ തിരികെ നല്‍കാതെ ആകെ ഒരു കോടി 80 ലക്ഷം രൂപ തട്ടിപ്പുനടത്തി എന്നതാണ് കേസ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എറണാകുളം സ്വദേശി ഹാള്‍മാര്‍ക്ക് ചെയ്യിക്കുന്നതിനായി പല തവണകളിലായി 2255.440 ഗ്രാം സ്വര്‍ണാഭരങ്ങള്‍ രാമചന്ദ്രന് നല്‍കിയത്.

മാസങ്ങള്‍ കഴിഞ്ഞിട്ടും ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങളോ പണമോ തിരികെ നല്‍കാതെ ഇരുന്നതിനാല്‍ ജൂണ്‍ മാസത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എം സുജിത്ത്, ഇന്‍സ്‌പെകടര്‍ എംജെ. ജിജോ, എന്നിവര്‍ നടത്തിവന്നിരുന്ന അന്വേഷണം പിന്നീട് തൃശൂര്‍ സിറ്റി പോലീസ് മേധാവി ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയുടെ നാടായ മഹാരാഷ്ട്രയിലെ സാംഗ്‌ളി ജില്ലയിലെത്തി. പിന്നാലെ മഹാരാഷ്ട്ര പൊലീസിന്റെ സഹായത്താല്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു.

ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ. സന്തോഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

#main #accused #gold #jewelry #scam #one #half #crore #rupees #arrested

Next TV

Related Stories
#arrest |    നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം,  മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 12:26 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

മാ​താ​വി​ന്റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പ്ര​തി​യെ...

Read More >>
#hanging |  യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Oct 1, 2024 12:02 PM

#hanging | യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി....

Read More >>
#pocsocase | കോടതിയിൽ  കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

Oct 1, 2024 11:56 AM

#pocsocase | കോടതിയിൽ കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#feverdeath | പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു

Oct 1, 2024 11:51 AM

#feverdeath | പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു

തിങ്കളാഴ്ച രാത്രി പനി കൂടുതലായതിനെതുടര്‍ന്ന് ഉദുമ സ്വകാര്യ ആശുപത്രിയില്‍...

Read More >>
#YouthCongress | കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

Oct 1, 2024 11:43 AM

#YouthCongress | കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

കല്യാശ്ശേരിയിലെ കെൽട്രോൺ കോംപ്ലക്സിൽ നടന്ന ചടങ്ങിനു ശേഷം മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി...

Read More >>
Top Stories