##ArifMuhammadKhan | ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു

##ArifMuhammadKhan | ശബരി ആശ്രമത്തിലെ ചടങ്ങിനിടെ  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു
Oct 1, 2024 11:36 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com) ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു . പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെയാണ് തീ പിടിച്ചത് . നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്.

സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല.

പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്.

ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും ​തുടർന്ന് ​ഗവർണർ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു. ഷാളിൽ തീ പടർന്ന കാര്യം ​ഗവർണർ അറിയുന്നുണ്ടായിരുന്നില്ല എന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

#Governor #ArifMuhammadKhan's #shawl #caught #fire #during #function #Sabari #Ashram

Next TV

Related Stories
#mdma |  കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  പിടിയിൽ

Oct 1, 2024 02:22 PM

#mdma | കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത്...

Read More >>
#Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും

Oct 1, 2024 02:19 PM

#Drugcase | മയക്കുമരുന്നു കേസ്: വടകര സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും

കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർമാരായ എം.സുഗുണൻ, സുരേഷ് കെ.എസ് എന്നിവർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം...

Read More >>
#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ  പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 1, 2024 02:01 PM

#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Read More >>
#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 1, 2024 02:01 PM

#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും...

Read More >>
#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

Oct 1, 2024 01:28 PM

#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍...

Read More >>
#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

Oct 1, 2024 01:20 PM

#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട്...

Read More >>
Top Stories