#earbudsexploded | ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, സാംസങിനെതിരെ നിയമ നടപടികൾക്കൊരുങ്ങി യുവാവ്

#earbudsexploded | ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, സാംസങിനെതിരെ നിയമ നടപടികൾക്കൊരുങ്ങി യുവാവ്
Sep 26, 2024 01:40 PM | By VIPIN P V

തുർക്കി : (truevisionnews.com) സാംസങ് ഇയർ ബഡ്സായ ഗ്യാലക്സി എഫ്ഇ പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്.

സാംസങ് എസ് 23 അൾട്രയുമായി പെയർ ചെയ്യാനായി യുവാവ് വാങ്ങിയിരുന്ന ഇയർ ബഡ്സാണ് പൊട്ടിത്തെറിച്ചത്. പുതിയ ഇയർബഡ്സ് പരിശോധിക്കുന്നതിനായി കാമുകി ഉപയോഗിച്ചു നോക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.

ഇതോടെ കാമുകിയ്ക്ക് കേൾവി ശക്തി നഷ്ടമായതായി സാംസങ് ഫോറത്തിൽ പങ്കുവെച്ച പരാതിയിൽ യുവാവ് വ്യക്തമാക്കുന്നു.

സംഭവത്തിൽ കമ്പനിയ്ക്ക് പരാതി നൽകിയെങ്കിലും അവർ കൃത്യമായി മറുപടി നൽകിയില്ലെന്നും വേണമെങ്കിൽ ഇയർബഡ് മാറ്റി നൽകാം എന്നു മാത്രമായിരുന്നു കമ്പനി അധികൃതരുടെ പ്രതികരണമെന്ന് യുവാവ് പറഞ്ഞു.

36 ശതമാനം ചാർജുണ്ടായിരുന്ന ഇയർബഡ് വാങ്ങിയിട്ട് ഒരിക്കൽ പോലും ചാർജ് ചെയ്തിട്ടില്ലെന്നും  മാസങ്ങലായി ഈ പ്രശ്നത്തിന് പുറകിലാണെന്നും യുവാവ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇയർബഡ്സിൻ്റെ ഇൻവോയ്‌സ്, സ്‌ഫോടനത്തിൻ്റെ തീയതി, പൊട്ടിത്തെറിക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ, സ്‌ഫോടനം മൂലമുള്ള കേൾവിക്കുറവ് എന്നിവ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് തൻ്റെ പക്കലുണ്ടെന്ന് ഉപയോക്താവ് അറിയിച്ചു.

#Girlfriend #loses #hearing #exploding #Samsung #earbuds #young #man #prepares #legalaction

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories