#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്
Sep 24, 2024 10:33 PM | By ADITHYA. NP

ഭോപ്പാൽ: (www.truevisionnews.com) മദ്ധ്യപ്രദേശിലെ ദാമോയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ദാമോ - കട്നി സംസ്ഥാന പാതയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടമുണ്ടായത്.

മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ട്രക്കിന് അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘമെത്തി ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തിയാണ് ഓട്ടോറിക്ഷ പുറത്തെടുത്തത്.

അഞ്ച് പേർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിയ ശേഷം മരണപ്പെട്ടു.

മൂന്ന് പേർ ഇപ്പോൾ ചികിത്സയിലുണ്ട്. അപകടത്തെ തുടർന്ന് ജില്ലാ കളക്ടറും എസ്.പിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ജബൽപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അനുവദിക്കാൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നൽകി.

സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 22 വയസുകാരനായ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സ്വബോധത്തിലാല്ലാതിരുന്നതിനാൽ ഇയാളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസിന് ആദ്യ ഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല.

#Seven #killed #truck #autorickshaw #collision #Three #people #injured

Next TV

Related Stories
#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

Sep 24, 2024 09:21 PM

#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി...

Read More >>
#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

Sep 24, 2024 09:16 PM

#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന്...

Read More >>
#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

Sep 24, 2024 07:17 PM

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Sep 24, 2024 04:31 PM

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക്...

Read More >>
Top Stories