#mmlawrence | 'എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല!' ; സോഷ്യൽ മീഡിയയില്‍ ചർച്ചയായി പഴയ പോസ്റ്റ്

#mmlawrence |  'എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല!' ; സോഷ്യൽ മീഡിയയില്‍ ചർച്ചയായി പഴയ പോസ്റ്റ്
Sep 23, 2024 08:26 PM | By Athira V

കൊച്ചി: ( www.truevisionnews.com  ) വിവാദങ്ങൾക്കിടയിൽ ചർച്ചയായി പഴയ ഫേസ്ബുക്ക് പോസ്റ്റ്. അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായി അദ്ദേഹത്തിന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്.

മകളെ കുറിച്ച് മുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചകളില്‍ നിറയുന്നത്.

തന്‍റെ അറിവോ സമ്മതമോ കൂടാതെ, ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, തന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ തന്‍റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് എം എം ലോറൻസ് 2021ല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

എം എം ലോറൻസ് 2021ല്‍ എഴുതിയ കുറിപ്പ് : - 

ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ.

എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി.

ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ.

ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു.

അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല. എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.

എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്.

എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.

#mmlawrence #daughter #has #never #done #anything #my #good #Old #post #discussed #socialmedia

Next TV

Related Stories
#CarAccident |  നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

Sep 23, 2024 10:21 PM

#CarAccident | നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം...

Read More >>
#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ  പ്രതിയെ പൊലീസ് പിടികൂടി

Sep 23, 2024 10:12 PM

#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും...

Read More >>
#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

Sep 23, 2024 10:05 PM

#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു....

Read More >>
#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

Sep 23, 2024 09:31 PM

#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും...

Read More >>
Top Stories