#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി, ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി,  ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ
Sep 23, 2024 12:54 PM | By Susmitha Surendran

(truevisionnews.com ) അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി. ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്.

ഷിരൂരിൽ നടക്കുന്ന ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു . കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു.

അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമെന്ന് ജിതിൻ പറഞ്ഞു.

തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. 

ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിനിടെ ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാ​ഗത്ത് നിന്നാണ് അസ്ഥിഭാ​ഗം കണ്ടെത്തിയിരുന്നു.

#Arjun's #lorry #rope #found #today's #search #satisfied #says #Jithin

Next TV

Related Stories
#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

Sep 23, 2024 04:28 PM

#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 23, 2024 04:20 PM

#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറുപേരടങ്ങുന്ന വിദ്യാർത്ഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ...

Read More >>
#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

Sep 23, 2024 04:11 PM

#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി...

Read More >>
#accidentdeath | ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ തെന്നി താഴേക്ക് വീണു, യുവാവ് മരിച്ചു

Sep 23, 2024 10:23 AM

#accidentdeath | ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ തെന്നി താഴേക്ക് വീണു, യുവാവ് മരിച്ചു

വീഴ്ചക്കിടെ രണ്ടാം നിലയിലെ വാട്ടർടാങ്കിൽ തലയിടിച്ചത് ഗുരുതര...

Read More >>
Top Stories