#sexualassault | സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയി; കോഴിക്കോട് സ്വദേശിയായ യുട്യൂബർ പിടിയിൽ

#sexualassault | സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയി; കോഴിക്കോട് സ്വദേശിയായ യുട്യൂബർ പിടിയിൽ
Sep 23, 2024 02:41 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബർ പിടിയിൽ.

കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു പിടികൂടിയത്.

യുവതിയെ മൂന്നു മാസം മുൻപ് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തി.

പതിമൂന്നിലേറെ മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ്, ഇന്നലെ പ്രതി ഫറോക്കിൽ എത്തിയ വിവരം അറിഞ്ഞു.

പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പാളയം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് എത്തിയ വിവരം അറിഞ്ഞ് പ്രതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു രാത്രി എറണാകുളത്തേക്കുള്ള ബസിൽ കയറി.

പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയിൽ ബസ് തടഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

#youngwoman #whom #he #met #through #social #media #tortured #absconded #YouTuber #Kozhikode #arrested

Next TV

Related Stories
#mmlawrence |  അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

Sep 23, 2024 03:55 PM

#mmlawrence | അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ്...

Read More >>
#fireforce |   പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക്  സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

Sep 23, 2024 03:35 PM

#fireforce | പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

അവസോരോചിതമായ ഇടപെടലിലൂടെ മരണവക്ത്രത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്‌നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍...

Read More >>
#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Sep 23, 2024 03:25 PM

#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ...

Read More >>
#arrest |  രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ  പിടിയിൽ

Sep 23, 2024 03:17 PM

#arrest | രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ പിടിയിൽ

കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ സിയും സംഘവും ചേർന്നാണ് കേസ്...

Read More >>
Top Stories