#accidentdeath | ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ തെന്നി താഴേക്ക് വീണു, യുവാവ് മരിച്ചു

#accidentdeath | ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ തെന്നി താഴേക്ക് വീണു, യുവാവ് മരിച്ചു
Sep 23, 2024 10:23 AM | By Susmitha Surendran

ബംഗളൂരു: (truevisionnews.com ) മൈസൂരുവിൽ ഫ്ലാറ്റിൽനിന്നുവീണ് യുവാവ് മരിച്ചു. തിരൂർ മംഗലം വളപ്പിൽ മേപ്പറമ്പത്ത് മുജീബ് റഹ്മാൻ-സുലൈഖ ദമ്പതികളുടെ മകൻ റബിൻ ഷാ മുസവ്വിർ (25) ആണ് മരിച്ചത്.

ശാന്തിനഗറിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ അബദ്ധത്തിൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റും സി.എം.എ പരിശീലകനുമായ മുസവ്വിർ ബംഗളൂരുവിൽ പരിശീലനം നൽകാനായാണ് സുഹൃത്തായ അഫ് ലഹിനൊപ്പം ശനിയാഴ്ച നാട്ടിൽനിന്ന് ബൈക്കിൽ പുറപ്പെട്ടത്.

നേരം വൈകിയതോടെ മൈസൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ തങ്ങാൻ തീരുമാനിച്ചു. സുഹൃത്തുക്കൾക്കൊപ്പം മൂന്നാം നിലയിലെ ടെറസിൽ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങാൻ എഴുന്നേൽക്കുന്നതിനിടെ കാൽതെന്നി ടെറസിൽനിന്ന് വീഴുകയായിരുന്നു.

വീഴ്ചക്കിടെ രണ്ടാം നിലയിലെ വാട്ടർടാങ്കിൽ തലയിടിച്ചത് ഗുരുതര പരിക്കിനിടയാക്കി. പുലർച്ച രണ്ടോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. 

#young #man #died #after #falling #from #flat #Mysuru.

Next TV

Related Stories
#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

Sep 23, 2024 05:09 PM

#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ...

Read More >>
#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

Sep 23, 2024 04:28 PM

#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 23, 2024 04:20 PM

#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറുപേരടങ്ങുന്ന വിദ്യാർത്ഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ...

Read More >>
#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

Sep 23, 2024 04:11 PM

#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി...

Read More >>
Top Stories