#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി
Sep 22, 2024 03:49 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com ) വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് നിഷേധിച്ചു. സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി.

വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച് വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി. ഇന്‍ഷുറന്‍സ് എടുത്തിട്ടും തകരാര്‍ പരിഹരിച്ച് നല്‍കാനും തയ്യാറായില്ല.

സേവനത്തിലെ ഈ രണ്ട് വീഴ്ചകള്‍ ഉന്നയിച്ച് എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാര്‍, സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സിനും മൈജിക്കും എതിരെ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

രണ്ട് എതിര്‍കക്ഷികളും ചേര്‍ന്ന് പരാതിക്കാരന് 78,900 രൂപ നല്‍കാനാണ് വിധി. 71,840/ രൂപ വില വരുന്ന, വാട്ടര്‍ റെസിസ്റ്റന്റ് എന്ന് അവകാശപ്പെടുന്ന സാംസങ്ങിന്റെ ഗ്യാലക്‌സി എസ്-9 മോഡലാണ് വാങ്ങിയത്.

ഇന്‍ഷുറന്‍സ് പ്രീമിയം തുകയായ 5390/ രൂപയും ചേര്‍ത്ത് 77,230/ രൂപയാണ് ഈടാക്കിയത്. ഈ പരിരക്ഷ നില്‍ക്കുന്ന കാലയളവില്‍ തന്നെ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ ഏല്‍പ്പിച്ചു. ആവശ്യപ്പെട്ട പ്രകാരം 3450/ രൂപ നല്‍കുകയും ചെയ്തു.

എന്നാല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത് നല്‍കിയില്ല എന്നാണ് പരാതിക്കാരന്‍ പറയുന്നത്. നിര്‍മ്മാണപരമായ ന്യൂനതയല്ലെന്നും ഫോണിന് സംഭവിച്ചത് ഫിസിക്കല്‍ ഡാമേജ് ആണെന്നാണ് എതിര്‍കക്ഷിയുടെ വാദം.

ഇതിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നും ഇരുകക്ഷികളും വാദിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ വെള്ളത്തില്‍ വീണ് ഡാമേജ് ആയ ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്നും എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിരീക്ഷിച്ചു.

ഫോണിന്റെ വിലയായ 68,900 രൂപയും ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ചേര്‍ത്ത് കോടതി നിശ്ചയിച്ച 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം.

വീഴ്ച വരുത്തിയാല്‍ പലിശ സഹിതം നല്‍കേണ്ടി വരുമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. കെ എ സുജന്‍ ഹാജരായി.

#insurance #denied #Samsung #Meiji #fined #consumer #court

Next TV

Related Stories
#suicidethreat |  ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

Sep 22, 2024 05:22 PM

#suicidethreat | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

കുന്നുംപുറം ജയരാജ് ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ നാടകീയ രംഗങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ ....

Read More >>
#guruvayoor | ഗുരുവായൂരപ്പന്  വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

Sep 22, 2024 04:34 PM

#guruvayoor | ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം.ഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍...

Read More >>
#childdeath |  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 04:18 PM

#childdeath | ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച്...

Read More >>
#lottery  | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 22, 2024 04:10 PM

#lottery | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

Sep 22, 2024 04:03 PM

#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത...

Read More >>
#rainalert | വീണ്ടും മഴ ശക്തമാകുന്നു, നാളെ മുതൽ കോഴിക്കോട്  ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Sep 22, 2024 03:25 PM

#rainalert | വീണ്ടും മഴ ശക്തമാകുന്നു, നാളെ മുതൽ കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
Top Stories










Entertainment News