#pinarayivijayan | ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നവർ, ഇല്ലാക്കഥകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ്, പ്രതിപക്ഷത്തിനെതിരെയും വിമര്‍ശനം

#pinarayivijayan |  ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നവർ,  ഇല്ലാക്കഥകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ്, പ്രതിപക്ഷത്തിനെതിരെയും വിമര്‍ശനം
Sep 21, 2024 12:36 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com ) ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു . പ്രതിപക്ഷത്തിനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ .

വയനാട് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരില്‍ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ച മാധ്യമ വാര്‍ത്തകള്‍ പ്രതിപക്ഷവും ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി.

പ്രതിപക്ഷത്തെ പ്രധാന നേതാക്കളും മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ രംഗത്തെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നുവെന്നും ഇല്ലാക്കഥകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 പ്രളയത്തില്‍ സാലറി ചലഞ്ച് തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തുവന്നു. 2018 ല്‍ സാലറി ചലഞ്ച് താല്പര്യമില്ല എന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന അറിയിച്ചു.

കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചു. കൊവിഡ് കാലത്ത് സമര കോലാഹലങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിച്ചു – മുഖ്യമന്ത്രി ആരോപിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട് സകലരും വീട്ടില്‍ അടച്ചിരിക്കേണ്ടിവന്ന ഒരു ഘട്ടം. സര്‍ക്കാരുകളുടെ വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വേണ്ടത്ര കാശില്ലാതെ ലോകമാകെ സര്‍ക്കാരുകള്‍ പ്രയാസപ്പെട്ട സാഹചര്യമായിരുന്നു.

പല ഇടങ്ങളിലും ശമ്പളം മുടങ്ങുന്ന നിലയുണ്ടായി. എന്നാല്‍ കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മാത്രമാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോടഭ്യര്‍ത്ഥിച്ചത്.

സര്‍ക്കാരിന്റെ ഉത്തരവ് തെരുവില്‍ കത്തിക്കുകയല്ലേ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകള്‍ ചെയ്തത്? ഇതിനും പുറമെ ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മനസ്സില്ലാതെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹര്‍ജിയുമായി പോവുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്.

ഇപ്പോള്‍ ‘പെരുപ്പിച്ച കണക്ക്? എന്നും ‘വ്യാജ കണക്ക്? എന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണ് – മുഖ്യമന്ത്രി പറഞ്ഞു.

#who #play #politics #face #tragedy #politics #behind #stories #harsh #criticism #against #opposition

Next TV

Related Stories
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:31 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട...

Read More >>
 ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

Feb 24, 2025 08:15 AM

ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്...

Read More >>
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല - ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

Feb 4, 2025 09:55 AM

ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല - ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവിലെന്ന് കാണിച്ച് വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക്...

Read More >>
#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു,  പരാതി

Dec 14, 2024 01:20 PM

#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു, പരാതി

ട്യൂഷൻ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി...

Read More >>
#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

Dec 8, 2024 10:29 PM

#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

ഷജിലുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അശ്രദ്ധ കൊണ്ടുള്ള മരണം തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്...

Read More >>
Top Stories