#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു
Sep 21, 2024 12:57 PM | By Susmitha Surendran

 ചെങ്ങന്നൂർ (ആലപ്പുഴ): (truevisionnews.com ) ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീഡിയോഗ്രഫർ മരിച്ചു.

ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ. ബിജു (48) ആണ് മരിച്ചത്.

എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്നു വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ബിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.

#Accident #way #home #videographer #dies #after #tanker #lorry #collides #bike

Next TV

Related Stories
#KMuraleedharan  | മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം - കെ മുരളാധരൻ

Sep 21, 2024 02:21 PM

#KMuraleedharan | മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം - കെ മുരളാധരൻ

തൃശൂർ പൂരം അട്ടിമറിയെക്കുറിച്ച് 24ന് റിപ്പോർ‌ട്ട് വരുമെന്ന് പറയുന്നു. എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും...

Read More >>
#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

Sep 21, 2024 02:13 PM

#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ്...

Read More >>
#arrest | ചെക്കിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

Sep 21, 2024 02:04 PM

#arrest | ചെക്കിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
#mdma | നാദാപുരത്ത് എം ഡി എം എയുമായി പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

Sep 21, 2024 01:13 PM

#mdma | നാദാപുരത്ത് എം ഡി എം എയുമായി പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

കൂടുതൽ തെളിവെടുപ്പിനും, ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എൻ ഡി പി എസ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories