#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ
Sep 21, 2024 12:21 PM | By Susmitha Surendran

തളിപ്പറമ്പ്: (truevisionnews.com ) ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ മൂന്നുപേർ അറസ്റ്റിൽ . ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് ഏഴിലോട് സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേർ അറസ്റ്റിലായത് .

ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി സഞ്ജു ഗിരീഷ് (21), ചേർത്തല പൂച്ചാക്കൽ സ്വദേശികളായ സജ്ജാദലി(24), ഇന്ദ്രജിത്ത് (20) എന്നിവരാണ് പിടിയിലായത് .

ഏഴിലോട് റോ7സ് എയ്ഞ്ചൽ വില്ലയിലെ എഡ്‌ഗാർ വിൻസന്റിന്റെ പരാതിയിലാണ് അറസ്റ്റ് . ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ 1,00,76,000 രൂപ തട്ടിയെടുത്തെന്ന വിൻസന്റിന്റെ പരാതിയിൽ കഴിഞ്ഞ ജൂലൈ 13 നാണ് പരിയാരം പൊലീസ് കേസെടുത്തിരുന്നത്.

കണ്ണൂർ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചേർത്തലയിലെ വിവിധ കേന്ദ്രങ്ങളിൽ ദിവസങ്ങൾ നീണ്ട തെരച്ചിലിലാണ് പ്രതികൾ അറസ്റ്റിലായത്.

മെയ് 29 മുതൽ ജൂലൈ ഒന്നുവരെയുള്ള കാലയളവിലാണ് അജ്‌ഞാത സംഘം പണം തട്ടിയെടുത്തത്. പശ്ചിമ ബംഗാളിലെ എറിസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്‌സ് എന്ന പേരിലുണ്ടാക്കിയ വാട്ട് സാപ്പ് കൂട്ടായ്മയിൽ വിൻസന്റിനെ അംഗമാക്കിയായിരുന്നു തട്ടിപ്പ്.

നിർദേശങ്ങൾ നൽകി ട്രേഡിങ്ങിനെന്ന പേരിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണമയപ്പിക്കുകയായിരുന്നു. 18 ലക്ഷം രൂപ വീതം മൂന്ന് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ച് ഉത്തരേന്ത്യൻ സംഘത്തിന് കൈമാറിയതായി പിടിയിലായവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. തട്ടിപ്പു സംഘത്തിലെ ഉന്നതരെ കണ്ടെത്താനുള്ള അനേഷണം നടന്നുവരികയാണ്.

#More #than #1crore #rupees #stolen #through #online #trading #transactions #three #people #arrested

Next TV

Related Stories
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
#menstrualleave | സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ രണ്ട് ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

Nov 28, 2024 05:18 PM

#menstrualleave | സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ രണ്ട് ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ...

Read More >>
#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച;  നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Nov 28, 2024 04:56 PM

#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച; നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു...

Read More >>
Top Stories

GCC News