#tiger | പുലി ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, റോഡ് ഉപരോധിച്ച് നാട്ടുകാർ

#tiger | പുലി ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, റോഡ് ഉപരോധിച്ച് നാട്ടുകാർ
Sep 21, 2024 11:54 AM | By Athira V

ജയ്പൂർ: ( www.truevisionnews.com  ) രാജസ്ഥാനിൽ 24 മണിക്കൂറിനിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ . ഇതോടെ പ്രദേശ വാസികൾ പ്രക്ഷോഭമാരംഭിച്ചു.

ഉൻദിതാൽ ഗ്രാമത്തിൽ നിന്നുള്ള 16കാരിയും മരുന്നുചെടി തേടി വനത്തിലെത്തിയ ഭെവാഡിയ ഗ്രാമവാസിയായ 51കാരനും വ്യാഴാഴാഴ്ച കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉമരിയ ഗ്രാമത്തിലെ യുവതിയുടെ മൃതദേഹം മൂന്ന് കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്.

ഗോകുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൂന്ന് ആക്രമണങ്ങളുമുണ്ടായത്. ഇതോടെ പ്രദേശത്ത് ഇക്കഴിഞ്ഞ ജൂൺ മുതൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധമുൾപ്പെടെ നടത്തി.

ഗോകുണ്ട -ഉയ്പൂർ ഹൈവേ മൂന്ന് മണിക്കൂറാണ് ഉപരോധിച്ചത്. നരഭോജി പുലികളെ കണ്ടെത്തി കൊലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ആക്രമണം നടത്തിയ പുലികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഉദയ്പൂർ വനമേഖലയിലെ ആവാസ വ്യവസ്ഥ തകർന്നിട്ടുണ്ടെന്നും, വനമേഖലയിൽ ഇരയെ ലഭിക്കാതെ വന്നതോടെയാണ് വന്യജീവികൾ പുറത്തിറങ്ങിയതെന്നും ഡി.എഫ്.ഒ മുകേഷ് സൈനി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

“ഉദയ്പൂർ വനമേഖലയിൽ ഇരുനൂറോളം പുലികൾ ഉള്ളതായാണ് കണക്ക്. എന്നാൽ നിലവിൽ അവയ്ക്ക് ആവശ്യമായ അളവിൽ ഇര വനത്തിൽ ലഭ്യമല്ല. ഇതാണ് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നത്.

മേഖലയിൽ ജനസംഖ്യ ഉയരുന്നതും റോഡ് ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളും ഇതിനു കാരണമാകുന്നുണ്ട്. മൂന്നുപേരെ ആക്രമിച്ച പുലികളെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മേഖലയിലെ മനുഷ്യ -വന്യജീവി സംഘർഷം കുറക്കാനുള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചുവരികയാണ്” -മുകേഷ് സൈനി പറഞ്ഞു.


#Tiger #Attack #Three #people #were #killed #24 #hours #locals #blocked #road

Next TV

Related Stories
#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

Sep 21, 2024 02:18 PM

#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#ArjunMissing |  അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

Sep 21, 2024 01:42 PM

#ArjunMissing | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

ഡ്രഡ്ജർ ഉപയോഗിച്ചാണ് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്....

Read More >>
#bjp | 'എന്നെ വിളിക്കൂ, പൊലീസിന് ഒരു ദിവസം അവധി നൽകൂ...'; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

Sep 21, 2024 12:32 PM

#bjp | 'എന്നെ വിളിക്കൂ, പൊലീസിന് ഒരു ദിവസം അവധി നൽകൂ...'; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

കഴിഞ്ഞദിവസം സാംഗ്ലിയിൽ നടന്ന പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
#narendramodi | പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു, കനത്ത സുരക്ഷ ഒരുക്കണം അമേരിക്കയോട് ഇന്ത്യ

Sep 21, 2024 07:38 AM

#narendramodi | പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു, കനത്ത സുരക്ഷ ഒരുക്കണം അമേരിക്കയോട് ഇന്ത്യ

ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ...

Read More >>
#arjunmission | ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചില്‍, അർജുനെ കണ്ടെത്തുമോ? ആദ്യ പരിഗണന ലോറി ക്യാബിൻ കണ്ടെത്തുന്നതിൽ

Sep 21, 2024 07:20 AM

#arjunmission | ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചില്‍, അർജുനെ കണ്ടെത്തുമോ? ആദ്യ പരിഗണന ലോറി ക്യാബിൻ കണ്ടെത്തുന്നതിൽ

അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. പരിശോധനാ സ്ഥലത്തേക്ക് അർജുന്‍റെ...

Read More >>
Top Stories