#lavanyadeath | 'ലാവണ്യയുടെ മരണത്തിന് പിന്നിൽ നിർബന്ധിത മതപരിവർത്തനമല്ല'; ബിജെപി വാദം തള്ളി

#lavanyadeath | 'ലാവണ്യയുടെ മരണത്തിന് പിന്നിൽ നിർബന്ധിത മതപരിവർത്തനമല്ല'; ബിജെപി വാദം തള്ളി
Sep 21, 2024 07:00 AM | By ADITHYA. NP

ചെന്നൈ: (www.truevisionnews.com) തമിഴ്നാട്ടിൽ കോളിളക്കമുണ്ടാക്കിയ ലാവണ്യ ആത്മഹത്യക്കേസിൽ ബിജെപി വാദങ്ങൾ തള്ളി സിബിഐ. നിർബന്ധിത മതപരിവർത്തന ശ്രമം കാരണമല്ല കുട്ടിയുടെ മരണമെന്ന് മദ്രാസ് ഹൈക്കോടതിയെ സിബിഐ അറിയിച്ചു.

തഞ്ചാവൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ പഠിച്ചിരുന്ന പതിനേഴുകാരിയായ ലാവണ്യ 2022ലാണ് ജീവനൊടുക്കിയത്. ബോർഡിംഗിൽ താമസിച്ച് പഠിച്ചിരുന്ന ലാവണ്യ അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതിനിടെയായരുന്നു മരണം.

സ്കൂൾ അധികൃതർ മറ്റ് ജോലികളും ഏൽപ്പിച്ചതിനാൽ പഠനം തടസ്സപ്പെട്ടിരുന്നു എന്ന് ആദ്യം പറഞ്ഞ കുടുംബം, നിബന്ധിത മത പരിവർത്തന ശ്രമം കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് പിന്നീട് നിലപാടെടുത്തു.

ലാവണ്യ ചികിത്സയിലായിരുന്ന സമയത്ത് ചിത്രീകരിച്ച 4 വീഡിയോകൾ ഇതിനിടയിൽ വിഎച്ചപി പുറത്തുവിട്ടു. ഇതിലൊന്നിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി ലാവണ്യ പറയുന്നതും ഉൾപ്പെട്ടതോടെ പതിനേഴുകാരിയുടെ മരണം ബിജെപി രാഷ്ട്രീയവിഷയമാക്കി.

ജസറ്റിസ് ഫോർ ലാവണ്യ ഹാഷ്ടാഗ് ദേശീയ തലത്തിലും ചർച്ചയായിരുന്നു. ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ സജീവമായി ഉയത്തിയ വാദമാണ് ഇപ്പോൾ സിബിഐ തളളുന്നത്.

സ്കൂളിലെ കണക്കുകൾ തയ്യാറാക്കുന്നതടക്കം പല ജോലികൾക്കും ലാവണ്യയെ ഉപയോഗിച്ചിരുന്നുവെന്നും ഇത് കാരണം പഠനം മുടങ്ങുന്നതിലെ മനോവിഷമം കാരണമാണ് ആത്മഹത്യ എന്നുമാണ് പ്രധാന കണ്ടെത്തൽ.

മതപരിവർത്തന ശ്രമവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമായ തെളിവുകൾ കിട്ടിയില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി.

ബിജെപിയുടെ മറ്റൊരു നുണ കൂടി പൊളിഞ്ഞതായി ഡിഎംകെ ഐടി വിങ് പ്രതികരിച്ചു.

#Forced #conversion #behind #Lavanya #death #BJP #rejected #argument

Next TV

Related Stories
#bjp | 'എന്നെ വിളിക്കൂ, പൊലീസിന് ഒരു ദിവസം അവധി നൽകൂ...'; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

Sep 21, 2024 12:32 PM

#bjp | 'എന്നെ വിളിക്കൂ, പൊലീസിന് ഒരു ദിവസം അവധി നൽകൂ...'; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

കഴിഞ്ഞദിവസം സാംഗ്ലിയിൽ നടന്ന പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
#tiger | പുലി ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, റോഡ് ഉപരോധിച്ച് നാട്ടുകാർ

Sep 21, 2024 11:54 AM

#tiger | പുലി ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, റോഡ് ഉപരോധിച്ച് നാട്ടുകാർ

വെള്ളിയാഴ്ച ഉമരിയ ഗ്രാമത്തിലെ യുവതിയുടെ മൃതദേഹം മൂന്ന് കിലോമീറ്റർ അകലെയാണ്...

Read More >>
#narendramodi | പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു, കനത്ത സുരക്ഷ ഒരുക്കണം അമേരിക്കയോട് ഇന്ത്യ

Sep 21, 2024 07:38 AM

#narendramodi | പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു, കനത്ത സുരക്ഷ ഒരുക്കണം അമേരിക്കയോട് ഇന്ത്യ

ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ...

Read More >>
#arjunmission | ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചില്‍, അർജുനെ കണ്ടെത്തുമോ? ആദ്യ പരിഗണന ലോറി ക്യാബിൻ കണ്ടെത്തുന്നതിൽ

Sep 21, 2024 07:20 AM

#arjunmission | ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചില്‍, അർജുനെ കണ്ടെത്തുമോ? ആദ്യ പരിഗണന ലോറി ക്യാബിൻ കണ്ടെത്തുന്നതിൽ

അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. പരിശോധനാ സ്ഥലത്തേക്ക് അർജുന്‍റെ...

Read More >>
#arjunmission | ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം; മൂന്നാംഘട്ട  തെരച്ചിൽ ഇന്ന് തുടങ്ങി

Sep 20, 2024 10:45 PM

#arjunmission | ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം; മൂന്നാംഘട്ട തെരച്ചിൽ ഇന്ന് തുടങ്ങി

കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ...

Read More >>
Top Stories