#CPM | സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി; കടയിൽ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്

#CPM  |  സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി; കടയിൽ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്
Sep 20, 2024 06:54 PM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി.

സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം. കടയുടെ ബോര്‍ഡ് റോഡിൽ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്.

ബോര്‍ഡ് മാറ്റാൻ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി. മൊബൈലിൽ ദൃശ്യം പകര്‍ത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോൺ തട്ടിത്തെറിപ്പിച്ചതോടെ തര്‍ക്കം കയ്യാങ്കളിയായി.

കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടി. ആരേയും അതിക്രമിച്ചിട്ടില്ലെന്നും സ്കൂട്ടറിന്‍റെ താക്കോൽ കടയുടമയും സംഘവും കൈക്കലാക്കിയതാണ് ചോദ്യം ചെയ്തതെന്നുമാണ് വെള്ളനാട് ശശി പറയുന്നത്. ഇരുപക്ഷവും പരാതിയുമായി ആര്യനാട് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസുകാരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു. അടുത്തിടെയാണ് കോൺഗ്രസിൽ നിന്ന് മാറി വെള്ളനാട് ശശി സിപിഎം അംഗത്വം സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച് ജയിച്ചതും.

#Complaint #against #CPM #District #Panchayat #member #Vellanadu #Sasi #footage #women #children #being #beaten #up #shop #out

Next TV

Related Stories
#Nipah | ആശ്വാസമായി നിപ;  ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Sep 20, 2024 08:54 PM

#Nipah | ആശ്വാസമായി നിപ; ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്....

Read More >>
#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

Sep 20, 2024 08:48 PM

#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ്...

Read More >>
#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

Sep 20, 2024 08:36 PM

#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ...

Read More >>
#accidentdeath  | വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു

Sep 20, 2024 08:11 PM

#accidentdeath | വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു

അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടയിൽ പിൻവശത്തെ മൺകൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേൽ...

Read More >>
#kaviyoorponnamma |  'തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്...'; അനുശോചിച്ച് മുഖ്യമന്ത്രി

Sep 20, 2024 07:59 PM

#kaviyoorponnamma | 'തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്...'; അനുശോചിച്ച് മുഖ്യമന്ത്രി

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി...

Read More >>
#mpox |  കണ്ണൂരിൽ എം പോക്‌സ്? വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

Sep 20, 2024 07:36 PM

#mpox | കണ്ണൂരിൽ എം പോക്‌സ്? വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം...

Read More >>
Top Stories