#privatebus | കോഴിക്കോട്-കണ്ണൂർ റൂട്ടിലെ മരണപ്പാച്ചിൽ; സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പോലീസ്, ലൈസൻസ് കാണിക്കാതെ തട്ടിക്കയറി ഡ്രൈവർ

#privatebus | കോഴിക്കോട്-കണ്ണൂർ റൂട്ടിലെ മരണപ്പാച്ചിൽ; സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പോലീസ്, ലൈസൻസ് കാണിക്കാതെ തട്ടിക്കയറി ഡ്രൈവർ
Dec 21, 2024 03:59 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) അപകടമുണ്ടാക്കുംവിധം അതിവേഗത്തിൽ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പോലീസ്.

കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കൃതിക ബസ്സിനെതിരേയാണ് നടപടി.

വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് എസ്.ഐ. കെ.എ. അജിത്ത് കുമാർ പുതിയനിരത്ത് വെച്ച് ബസിന് കൈകാണിച്ചെങ്കിലും നിർത്താതെ കടന്നുപോയതിനെത്തുടർന്ന് കോട്ടേടത്തു ബസാറിൽ വെച്ച് പിടികൂടുകയായിരുന്നു.

എസ്.ഐ. ആവശ്യപ്പെട്ടിട്ടും ലൈസൻസ് കാണിക്കാൻ ഡ്രൈവർ തയ്യാറായില്ല. ഇയാൾ പോലീസിനോട് തട്ടിക്കയറി. ഇതോടെ നാട്ടുകാരും പോലീസിനൊപ്പം ചേർന്നു.

അശ്രദ്ധമായി അപകടം ഉണ്ടാക്കുംവിധം വാഹനം ഓടിച്ചതിന് ഡ്രൈവർ കണ്ണൂർ ചൊവ്വ സ്വദേശി കരുവത്ത് മൃതുൻ (24) നെതിരേ പോലീസ് കേസെടുത്തു.

വേഗനിയന്ത്രണം പാലിക്കാതെ സ്വകാര്യ ബസുകളുടെ മത്സരഓട്ടം പതിവായതോടെ ദേശീയ പാതയിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ബസിലെ എയർ ഹോൺ അഴിപ്പിച്ച പോലീസ് പതിനായിരം രൂപ പിഴയും ഈടാക്കി.

#Kozhikode #Kannur #route #police #surrounded #privatebus #caught #driver #without #showing #license

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

Dec 21, 2024 07:57 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം...

Read More >>
#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

Dec 21, 2024 07:52 PM

#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ...

Read More >>
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
Top Stories

Entertainment News