( www.truevisionnews.com ) ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷോള്‍ കുടുങ്ങി 30കാരിക്ക് ദാരുണാന്ത്യം.
മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയിലാണ് സംഭവമുണ്ടായത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷോള്‍ കുടുങ്ങി രജനി ഖത്രി എന്ന 30 കാരിയാണ് മരിച്ചത്.
അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ഷോള്‍ കുരുങ്ങുന്നത്. തുടര്‍ന്ന് കഴുത്തില്‍ മുറുകുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
#Shoal #stuck #potatopeelingmachine #tragicend #year #old