കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനി( 37 ) യെയാണ് കാണാതായത്.
ഡിസംബർ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിൽ നിന്നും പോയതിനുശേഷം തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പൊലീസിൽ അറിയിക്കുക.
#Complaint #that #young #woman #Perampra #Kozhikode #missing