റാന്നി: ( www.truevisionnews.com ) ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പാറേക്കടവിലാണ് സംഭവം.
ഇടമുറി പാറേക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് കാറിന് തീ പിടിച്ചത്.
റാന്നിയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ കാർ പൂർണമായും കത്തിയില്ല.
തീപിടിത്തത്തിൽ കാറിന്റെ എൻജിൻ ഭാഗം ഭാഗികമായി കത്തിനശിച്ചു. പാലാ ഇളംകുളം സ്വദേശിയായ കൊല്ലംപറമ്പിൽ ജോജിയുടേതാണ് കാർ.
ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക ഉയരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
#race #car #parked #backyard #caught #fire