#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്
Sep 18, 2024 01:48 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) രാഹുല്‍ ഗാന്ധിക്കെതിരേ എന്‍.ഡി.എ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. ബി,ജെ.പി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ്. അതിന് ശേഷവും അവര്‍ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നെന്ന് പരാതി നല്‍കിയ ശേഷം അജയ് മാക്കന്‍ പ്രതികരിച്ചു.

നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുമ്പോഴും ബി.ജെ.പി യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.

അതിനാലാണ് ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതെന്നും മാക്കന്‍ പറഞ്ഞു.

തര്‍വീന്ദര്‍ സിങ് മാര്‍വ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവ് സേന എം.എല്‍.എ ഗെയ്ക്വാദ് രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

#Hateful #remarks #RahulGandhi #Congress #filed #complaint #NDAleaders

Next TV

Related Stories
#crime |  യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി  ചെരുപ്പുമാലയിട്ട് നടത്തിച്ചു

Oct 3, 2024 03:57 PM

#crime | യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി ചെരുപ്പുമാലയിട്ട് നടത്തിച്ചു

യുവാവിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് യുവാവിനെ നാട്ടുകാരില്‍ രണ്ട് പേര്‍ ഗ്രാമത്തിലൂടെ...

Read More >>
#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 3, 2024 03:41 PM

#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്....

Read More >>
#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ  അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

Oct 3, 2024 02:04 PM

#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​വ​രി​ല്‍നി​ന്നും 3.50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 70 ഗ്രാം ​എം.​ഡി.​എം.​എ, അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, 1,460 രൂ​പ, ഡി​ജി​റ്റ​ല്‍ അ​ള​വ് ഉ​പ​ക​ര​ണം...

Read More >>
#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല;  അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

Oct 3, 2024 02:01 PM

#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല; അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ...

Read More >>
#bombthreat |  എട്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സ്നിഫർ ഡോഗുകളെ കൊണ്ടുവന്ന് തെരച്ചിൽ

Oct 3, 2024 01:25 PM

#bombthreat | എട്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സ്നിഫർ ഡോഗുകളെ കൊണ്ടുവന്ന് തെരച്ചിൽ

തിരുച്ചിറപ്പള്ളിയുടെ പല ഭാഗങ്ങളിലുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം...

Read More >>
#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

Oct 3, 2024 11:10 AM

#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

ജനക്കൂട്ടത്തെ ഇളക്കിവിട്ടതിന് അഞ്ച് പേരെ അറസ്റ്റ് ചെയതു. അറസ്റ്റിലായവരിൽ പ്രാദേശിക ബി.ജെ.പി പ്രവർത്തകയും...

Read More >>
Top Stories