#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
Dec 22, 2024 11:07 AM | By VIPIN P V

കോഴിക്കോട്​: ( www.truevisionnews.com ) രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്​താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ.

സിപിഎം ഭൂരിപക്ഷ വർഗീയത ഇളിക്കിവിടുകയാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

വിജയരാഘവന്റെത്​ ക്രൂരമായ പരാമർശമാണ്​. ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുന്നു. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ്​ ഇത്രയും വർഗീയത പറയുന്നത്​.

പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ വിപരീത ഫലമാണ്​ ഉണ്ടാവുക.

വയനാട്ടിലെ വോട്ടർമാരെ ഉൾപ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെതെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ്​ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞത്​.

പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു.

സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

#Majority #stirs #communalism #PKKunhalikutty #against #CPM

Next TV

Related Stories
#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 22, 2024 03:31 PM

#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Dec 22, 2024 03:21 PM

#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍...

Read More >>
#missingcase |  കാണാതായ കോഴിക്കോട് സ്വദേശി  സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

Dec 22, 2024 02:32 PM

#missingcase | കാണാതായ കോഴിക്കോട് സ്വദേശി സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്....

Read More >>
#kappa | അറിയപ്പെടുന്ന 'റൗഡി',  കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

Dec 22, 2024 02:15 PM

#kappa | അറിയപ്പെടുന്ന 'റൗഡി', കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
Top Stories