#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്
Sep 18, 2024 01:48 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) രാഹുല്‍ ഗാന്ധിക്കെതിരേ എന്‍.ഡി.എ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. ബി,ജെ.പി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ്. അതിന് ശേഷവും അവര്‍ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നെന്ന് പരാതി നല്‍കിയ ശേഷം അജയ് മാക്കന്‍ പ്രതികരിച്ചു.

നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുമ്പോഴും ബി.ജെ.പി യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.

അതിനാലാണ് ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതെന്നും മാക്കന്‍ പറഞ്ഞു.

തര്‍വീന്ദര്‍ സിങ് മാര്‍വ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവ് സേന എം.എല്‍.എ ഗെയ്ക്വാദ് രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

#Hateful #remarks #RahulGandhi #Congress #filed #complaint #NDAleaders

Next TV

Related Stories
#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

Dec 22, 2024 10:52 AM

#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

പണം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ...

Read More >>
#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Dec 22, 2024 08:44 AM

#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം...

Read More >>
#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

Dec 22, 2024 06:55 AM

#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിൽ ആറുനില കെട്ടിടം തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു....

Read More >>
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

Dec 21, 2024 08:41 PM

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന്...

Read More >>
Top Stories