മുംബൈ: (truevisionnews.com) മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസിൻ്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യ സർക്കാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനാണ് അഭ്യന്തര വകുപ്പിൻ്റെ ചുമതല.നേരത്തെ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ആഭ്യന്തര വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു.എന്നാൽ പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുകളാണ് ലഭിച്ചിച്ചത്.
എൻസിപി നേതാവ് അജിത് പവാർ ധനകാര്യ ആസൂത്രണ വകുപ്പുകൾ കൈകാര്യം ചെയ്യും. എന്നാൽ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്.
വകുപ്പ് വിഭജനം കഴിയുമ്പോൾ മന്ത്രിസഭയിലെ ശക്തൻ എന്ന പ്രതീതി ദേവേന്ദ്ര ഫട്നാവിസ് സൃഷ്ടിച്ചിട്ടുണ്ട്. ഊർജ്ജം, നിയമം ജുഡീഷ്യറി, പൊതുഭരണം തുടങ്ങിയ നിർണ്ണായക വകുപ്പുകളും മുഖ്യമന്ത്രി കൈവശം വയ്ക്കും.
അജിത് പവാറിന് ധനകാര്യത്തിന് പുറമെ പ്രധാനപ്പെട്ട വകുപ്പായ എക്സൈസും കൈമാറിയിട്ടുണ്ട്. ശിവസേന നേതാവ് ഉദയ് സാമന്താണ് വ്യവസായ വകുപ്പ് മന്ത്രി. ബിജെപി നേതാവ് പങ്കജ മുണ്ടെ പരിസ്ഥിതി വകുപ്പും എൻസിപി നേതാവ് മാണിക്റാവു കോകട്ടെയ്ക്ക് കൃഷി വകുപ്പും കൈമാറി.
#Maharashtra #ChiefMinister #internal #affairs #Finance #Excise #AjitPawar #PWD #Shinde