#SanjayGaikwad | കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം

#SanjayGaikwad | കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം
Sep 18, 2024 11:18 AM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന ഷിൻഡെ വിഭാ​ഗം എംഎൽഎ സഞ്ജയ് ​ഗെയ്ക്വാദ്. കോൺ​ഗ്രസിനെ നായയോട് ഉപമിച്ചാണ് ​ഗെയ്ക്വാ​ദിന്റെ പുതിയ വിവാദ രം​ഗപ്രവേശം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചടങ്ങിലേക്ക് പ്രവേശിക്കുന്ന കോൺ​ഗ്രസ് നായകളെ കുഴിച്ചുമൂടുമെന്നാണ് ​ഗെയ്ക്വാദിന്റെ പരാമർശം.

'പരിപാടിയിൽ ഏതെങ്കിലും കോൺ​ഗ്രസ് നായ പ്രവേശിച്ചാൽ അവരെ കുഴിച്ചമൂടും', സഞ്ജയ് ​ഗെയ്ക്വാദ് പറഞ്ഞു. പരാമർശത്തിൻ്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നാവ് അറുക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന വാ​ഗ്ദാനവുമായി ​ഗെയ്ക്വാദ് രം​ഗത്തെത്തിയിരുന്നു.

രാഹുൽ ​ഗാന്ധിയുടെ സംവരണ പരാമർശത്തിനെതിരെയായിരുന്നു ​ഗെയ്ക്വാദിന്റെ പാരിതോഷിക വാഗ്ദാനം. ഞാൻ പരാമർശം നടത്തിയിട്ടുണ്ട്. അതിൽ ഞാൻ ക്ഷമ ചോദിച്ചിട്ടില്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് ക്ഷമ ചോദിക്കണം? 140 കോടിയോളം ജനങ്ങളാണ് രാജ്യത്തുള്ളത്.

ഇതിൽ 50 ശതമാനത്തിലധികം പേർക്കും സംവരണം ലഭിക്കുന്നുണ്ട്. സംവരണം ഇല്ലാതാക്കണമെന്ന് പറഞ്ഞ വ്യക്തിക്കെതിരെ ഞാൻ നടത്തിയ പരാമർശം സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്, ​ഗെയ്ക്വാദ് പറഞ്ഞു.

രാഹുൽ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോംബെ നേവൽ ആൻഡ‍് ഹാർബർ പൊലീസ് ആക്ട് പ്രകാരം 351(2), 351(4), 192, 351(3) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ യുഎസ് സന്ദർശനത്തിനിടെയായിരുന്നു രാഹുൽ ​ഗാന്ധി സംവരണത്തെ കുറിച്ച് സംസാരിച്ചത്. സംവരണം എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണം ഇല്ലാതാക്കുമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. നേരത്തെ ​ഗെയ്ക്വാദിന്റെ വാഹനം പൊലീസുദ്യോ​ഗസ്ഥൻ കഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പൊലീസുകാരൻ വാഹനത്തിൽ ഛർദ്ദിച്ചുവെന്നും അതിനാൽ സ്വന്തം ഇഷ്ടപ്രകാരം കാർ കഴുകിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

#ShivSenaMLA #calls #Congress #dog #Controversy

Next TV

Related Stories
#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

Dec 22, 2024 11:30 AM

#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു...

Read More >>
#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

Dec 22, 2024 10:52 AM

#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

പണം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ...

Read More >>
#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Dec 22, 2024 08:44 AM

#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം...

Read More >>
#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

Dec 22, 2024 06:55 AM

#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിൽ ആറുനില കെട്ടിടം തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു....

Read More >>
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
Top Stories