#jaundice | കോഴിക്കോട് പേരാമ്പ്ര ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

#jaundice | കോഴിക്കോട് പേരാമ്പ്ര ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു
Sep 18, 2024 10:47 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) പേരാമ്പ്ര ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​വു​ന്നു. രോ​ഗം ബാ​ധി​ച്ച് നി​ല​വി​ൽ 170ഓ​ളം പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ല​ട​ക്കം ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മൂ​ന്നാ​ഴ്ച മു​മ്പ് പാ​ലേ​രി വ​ട​ക്കു​മ്പാ​ട് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

പി​ന്നീ​ട് വ​ള​രെ പെ​ട്ടെ​ന്ന് രോ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. രോ​ഗം വ്യാ​പി​ച്ച​തോ​ടെ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം നി​ർ​ത്തി​വെ​ക്കു​ക​യും സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്കൂ​ളി​ലെ മു​ഴു​വ​ൻ പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യി​രു​ന്നു.60ഓ​ളം കു​ട്ടി​ക​ൾ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. സ്കൂ​ൾ അ​ട​ച്ച​തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളി​ൽ​നി​ന്ന് വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ​ക്കും രോ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പാ​ലേ​രി​യി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 97 പേ​ർ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ​തോ​റും ക​യ​റി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ശാ​വ​ർ​ക്ക​ർ​മാ​രും ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​മീ​ള പ​റ​ഞ്ഞു.

#jaundice #spreading #Perampra #Changaroth #Panchayat #Kozhikode

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories