#TrainAccident | റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ചൂളം വിളിച്ച് മരണമെത്തി; അപകടത്തിൽ മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചു

#TrainAccident | റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ചൂളം വിളിച്ച് മരണമെത്തി; അപകടത്തിൽ മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചു
Sep 15, 2024 10:51 PM | By VIPIN P V

കാസർഗോഡ് : (truevisionnews.com) കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടിമരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചു.

റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം സ്വദേശികളായ വധുവിൻ്റെ അമ്മയുടെ അമ്മ ചിങ്ങവനം പാലക്കുടിയിൽ ചിന്നമ്മ ഉതുപ്പ് , ബന്ധുക്കളായ ആലീസ് തോമസ് , ഏയ്ഞ്ചൽ ഏബ്രഹാം എന്നിവരാണ് ശനിയാഴ്ച്ച അപകടത്തിൽപ്പെട്ടത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി ജന്മനാട്ടിൽ എത്തിച്ച ഇവരുടെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി തന്നെ അപകടത്തിൽ മരണപ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു.

ഞായറാഴ്ച വെളുപ്പിന് 4 മണിക്ക് മൂന്ന് ആമ്പുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് മൃതദേഹങ്ങൾ വൈകീട്ട് മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു.

ദുരന്ത വാർത്തയറിഞ്ഞ് മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെപ്പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി.

അപകടത്തിൽ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിൻ്റെ ഭർത്താവ് യുകെയിൽ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസും ഇന്ന് നാലു മണിയോട് കൂടി കളത്തിപ്പടിയിലെ ആശുപത്രിയിൽ എത്തിയിരുന്നു.

അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.

#died #blowing #whistle #crossing #railwaytrack #bodies #Kottayam #natives #died #accident #brought #native #land

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall