#DoctorMurder | യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

#DoctorMurder | യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
Sep 14, 2024 10:52 PM | By VIPIN P V

കൊൽക്കത്ത : (truevisionnews.com) കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ.

മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊൽക്കത്ത പോലീസ് എസ്എച്ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരെയും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനു മുന്നിൽ നാളെ ഹാജരാക്കും. ഇരുവർക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് അഴിമതി കേസിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബം​ഗാളിൽ ഉയർന്നത്.

കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.

#Rape #young #doctor #Exprincipal #RGKarMedicalCollege #arrested

Next TV

Related Stories
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ -  പ്രിയങ്ക ഗാന്ധി

Jun 23, 2025 04:11 PM

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ - പ്രിയങ്ക ഗാന്ധി

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം- പ്രിയങ്ക...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Jun 23, 2025 09:32 AM

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന്...

Read More >>
Top Stories